Kayamkulam: റോഡരികിൽ 45കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കായംകുളം(KAYAMKULAM) കാക്കനാട് റോഡരികിൽ 45 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വൃഷ്ണ ഭാഗത്ത് ഉള്ളിൽ ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ഇതേ തുടർന്ന് ഇയാളുടെ അയൽവാസികളായ രണ്ടു പേരെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കായംകുളം പെരിങ്ങാല കൃഷ്‌ണാലയത്തിൽ കൃഷ്ണകുമാറിനെയാണ് കഴിഞ്ഞദിവസം വീടിനു സമീപത്തെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാക്കനാട് ഊടത്തിൽ ജംഷനിന് സമീപം റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.

ശരീരത്തിൽ ചെറിയ മുറിപ്പാടുകൾ കണ്ടെത്തിയിരുന്നു. കൃഷ്ണകുമാർ അയൽവാസികളുമായി തലേദിവസം തർക്കം നടന്നതായി നാട്ടുകാർ പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ പോസ്റ്റ്മോർട്ടം നടത്തിയതിനെ തുടർന്നാണ് മരണകാരണം അടിവയറ്റിൽ ഏറ്റ ക്ഷതത്തെ തുടർന്നാണ് എന്ന് വ്യക്തമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News