New Delhi: ദില്ലിയില്‍ കനത്ത കാറ്റും മഴയും; വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

ദില്ലിയിൽ മഴയിലും കാറ്റിലും കനത്ത നാശനഷ്ടം. നിരവധി വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. അത്യാവശ്യ ഘട്ടങ്ങളിലല്ലാത്ത യാത്ര ചെയ്യരുതെന്ന് കാലാവസ്ഥ   വകുപ്പ് നിര്‍ദ്ദേശം.ഉഷ്ണ തരംഗം അതിരൂക്ഷമായിരുന്ന ദില്ലിയിൽ ഇന്ന് പുലർച്ചെയുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത് .പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണും ഗതാഗതം
തടസപെട്ടു. 70 കിലോമീറ്റർ വേഗതയിൽ വരെ കാറ്റുവീശിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം 45 ഡിഗ്രിയോളം ചൂട് അനുഭവപ്പെട്ട ദില്ലിയിൽ താപനില 18ലെത്തി. മഴ വിമാനസർവീസുകളെ കാര്യമായി ബാധിച്ചു. 19 വിമാനങ്ങളും വഴി തിരിച്ചുവിട്ടു. ലക്‌നൗ, ജയ്‌പൂർ, ഇൻഡോർ എന്നി വിമാനത്താവളങ്ങളിലേക്കാണ വഴിതിരിച്ചു വിട്ടത്. അടുത്ത മണിക്കൂറുകളിൽ ദില്ലിയിൽ ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുണ്ട് . 60-90 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും വീശിയെക്കും . അത്യാവശ്യ ഘട്ടങ്ങളിലല്ലാത്ത വാഹനയാത്ര ഒഴിവാക്കണമെന്നും എല്ലാവരും കഴിയുന്നതും വീടിനകത്തു തുടരണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നൽകി.

മഴ മുന്നറിയിപ്പിൽ മാറ്റം; മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. അടുത്ത മണിക്കൂറുകളിൽ 4 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

കാസർകോട്, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും

സാധ്യതയുള്ളതിനാലാണ് മത്സ്യബന്ധനത്തിന് താത്കാലിക വിലക്കേർപ്പെടുത്തിയിട്ടുള്ളത്. അതേസമയം ഇന്ന് മുതൽ മെയ് 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും ജാഗ്രത നിർദേശത്തിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News