വിസ്മയ കേസിലെ(Vismaya Case) വിധി ഒരു വ്യക്തിക്കെതിരെയല്ല മറിച്ച് സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍. കേസില്‍ ഡിജിറ്റല്‍ രേഖകളാണ് കോടതി പരിശോധിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് വാദിക്കും, പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘പ്രോസിക്യൂഷന്‍ ആരോപിച്ച പ്രധാന കുറ്റകൃത്യങ്ങളായ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റകൃത്യങ്ങള്‍ക്ക് പുറമേ സ്ത്രീധന നിരോധന വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശിക്ഷ സംബന്ധിച്ച വാദം നാളെ കേള്‍ക്കും.
ഡിജിറ്റല്‍ രേഖകളാണ് കോടതി പരിഗണിച്ചത്. അത് തന്നെയാണ് കേസിലെ പ്രധാനപ്പെട്ട തെളിവ്. കൂടുതല്‍ കാര്യങ്ങള്‍ ജഡ്ജ്‌മെന്റ് വന്നാല്‍ മാത്രമേ വ്യക്തത വരൂ. ഒരു വ്യക്തിക്കെതിരെയല്ല. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരായ വിധിയാണ്.’ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വിശദീകരിച്ചു.
മറ്റാര്‍ക്കും ഈ ഗതി വരരുത്…. ഒപ്പം നിന്നവര്‍ക്ക് നന്ദിയെന്ന് വിസ്മയയുടെ അമ്മ
വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനാണ് എന്ന് കോടതിയുടെ കണ്ടെത്തലിന് പിന്നാലെ പ്രതികരണവുമായി വിസ്മയയുടെ അമ്മ സജിത. കേസില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദിയെന്ന് വിസ്മയയുടെ അമ്മ കൈരളി ന്യൂസിനോട് പറഞ്ഞു.
കേസില്‍ പ്രതിയായ കിരണ്‍ കുമാറിന് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വിസ്മയയുടെ അമ്മ പറഞ്ഞു. മറ്റാര്‍ക്കും ഈ ഗതി വരരുത് എന്ന് പ്രാര്‍ഥന. കുറ്റക്കാരനെന്ന് വിധിച്ചതില്‍ സന്തോഷമെന്ന് വിസ്മയുടെ അമ്മ സജിത പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.