വയനാട്ടിലെ ആദിവാസി ഭൂസമരങ്ങളിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന സഖാവ് ലീല അന്തരിച്ചു. രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. അറുപത്തഞ്ച് വയസ്സായിരുന്നു. സി പി ഐ എം മുൻ അംഗവും ആദിവാസി ക്ഷേമസമിതിയുടെ സജീവ പ്രവർത്തകയുമായിരുന്നു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ ഒരു മാസത്തിലേറെ ജയിൽവാസം അനുഭവിച്ചു. നിരവധിതവണ ഭൂസമരങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സിപിഐ എം, ആദിവാസി ക്ഷേമ സമിതി, അഖിലേന്ത്യാ കിസാൻ സഭ എന്നിവയുടെ നേതൃത്വത്തിൽ അക്കാലത്ത് നടന്ന സമരങ്ങൾ 5000-ത്തിലധികം ആദിവാസികൾക്ക് ഭൂമിയുടെ അവകാശം നേടിക്കൊടുത്തു.
മീനങ്ങാടിയില്‍ നടക്കുന്ന ആദിവാസി ക്ഷേമ സമിതി സമ്മേളനത്തില്‍ ഇന്നലെയും പങ്കെടുത്തിരുന്നു. സമാപനസമ്മേളനത്തില്‍ പങ്കെടുക്കാനിരിക്കെയായിരുന്നു വിയോഗം. ലീലയുടെ മരണത്തോടെ ഇടതുപക്ഷ പ്രസ്ഥാനത്തിന് പ്രതിബദ്ധതയും പ്രചോദനാത്മകവുമായ ഒരു പ്രവര്‍ത്തകയെ നഷ്ടമായെന്ന് അഖിലേന്ത്യാ കിസാന്‍ സഭ നേതാവും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ വിജൂ കൃഷ്ണന്‍ പ്രതികരിച്ചു.ഭൂമിയുടെ അവകാശത്തിനായുള്ള സമരങ്ങളില്‍ പ്രചോദനാത്മക സാന്നിദ്ധ്യമായിരുന്നു ലീലയെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ലി ആദിവാസി സമര നേതാവും അഖിലേന്ത്യാ കിസാന്‍ സഭയുടെ മുന്‍ അധ്യക്ഷനുമായിരുന്ന ഗോദാവരി പരുലേക്കറുടെ പേരില്‍ സഖാവ് ലീലയ്ക്കും ഭൂസമരങ്ങളെ തുടര്‍ന്ന് ഭൂമി ലഭിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.