സാനു ജോർജ് തോമസ് പ്രസിഡന്റ്, അനുപമ ജി നായർ സെക്രട്ടറി

കേരള പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി സാനു ജോർജ് തോമസിനെയും (മലയാള മനോരമ) സെക്രട്ടറിയായി അനുപമ ജി നായരെയും (കൈരളി ടി വി) ട്രഷററായി ജി പ്രമോദിനെയും (ദേശാഭിമാനി) തെരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ: ശ്രീജ ശ്യാം (മാതൃഭൂമി ന്യൂസ്‌), കെ താജുദീൻ (മാധ്യമം, വൈസ് പ്രസിഡന്റ്‌ മാർ), ഒ രതി (കേരള കൗമുദി), രാകേഷ് കെ നായർ (മാതൃഭൂമി, ജോയിന്റ് സെക്രട്ടറിമാർ). എക്സിക്യൂട്ടീവ് കമ്മിറ്റി: എബി ടോണിയോ (ജയ്‌ഹിന്ദ്‌), എൻ എസ് ജുഗുനുകുമാർ (ന്യൂ ഏജ്), കിഷോർ ജി മോൻ (ജനം), മഹേഷ്‌ ബാബു (ഏഷ്യാനെറ്റ്‌ ന്യൂസ്‌), സി രാജ (ജന്മഭൂമി), എം ഷൈജു (മീഡിയ വൺ), എസ് ശ്രീലാൽ (സിറാജ്), വി വിവിന (അമൃത ടി വി) എന്നിവർ വിജയിച്ചതായി റിട്ടേണിങ് ഓഫീസർ ജി രാജേഷ് കുമാറും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ എസ് ശ്രീജിത്തും അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News