P C George:പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കല്‍; വിധി 25ന്

മതവിദ്വേഷ പ്രസംഗ കേസില്‍ (P C George)പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കലിന്റെ വിധി മറ്റന്നാള്‍. കേസ് വിധി 25ന് പറയും. അതേസമയം പി സി ജോര്‍ജ് ഒളിവില്‍ തന്നെ കഴിയുകയാണ്. വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഹൈക്കോടതി ഇതിനോടകംതന്നെ കണ്ടു.

മതവിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്്. ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. തിരച്ചിലില്‍ പിസി ജോര്‍ജിനെ കണ്ടെത്താന്‍ ആയില്ല.
ജോര്‍ജിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍. ജോര്‍ജിനായി തിരച്ചില്‍ തുടരും എന്ന് പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് മൂന്നരയോടെയാണ് പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ട വീട്ടില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയത്. വെണ്ണല പ്രസംഗം കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി തള്ളിയതിന് പിന്നാലെയായിരുന്നു നടപടി.

പരിശോധന മൂന്നര മണിക്കൂര്‍ നീണ്ടുനിന്നു. ജോര്‍ജിന്റെ വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ചു. പൊലീസ് എത്തുന്നതിനുമുമ്പ് ജോര്‍ജ് വീട്ടില്‍ നിന്ന് മുങ്ങിയിരുന്ന്.ജോര്‍ജിന്റെ ഫോണ്‍ സ്വച്ച് ഓഫ് ചെയ്ത നിലയിലാണ്.
വീട്ടില്‍ നിന്ന് ഒന്നും പിടിച്ചു എടുത്തിട്ടില്ലെന്നും പരിശോധന തുടരുമെന്നും എ.സി.പി. എ ജി രവീന്ദ്രനാഥ് അറിയിച്ചു. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജോര്‍ജ് അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുവേയാണ് പൊലീസ് നടപടി ശക്തമാക്കിയത്. തിരുവനന്തപുരത്തെ മതവിദ്വേഷ പ്രസംഗ കേസില്‍ ജാമ്യത്തിലാണ് പി സി ജോര്‍ജ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News