മധുരമൂറും ഗുലാബ് ജാമുണ്ടാക്കാന്‍ ഇത്ര എളുപ്പമോ?

മധുരമൂറും ഗുലാബ് ജാമുന്‍ തയാറാക്കാന്‍ ഇത്ര എളുപ്പമോ?  വെറും പത്ത് മിനുട്ടിനുള്ളില്‍ ഗുലാബ് ജാമുന്‍ വീട്ടില്‍ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചേരുവകൾ…
പാല്‍പൊടി                 120 ഗ്രാം
മൈദ                             120 ഗ്രാം
ബേക്കിങ് പൗഡര്‍     1 1/2 ടീസ്പൂണ്‍
പഞ്ചസാര                   60 ഗ്രാം
പാല്‍                             50 മില്ലി
റോസ് എസ്സന്‍സ്       ഒരു ടീസ്പൂൺ
നെയ്                          ആവശ്യത്തിന്
വെള്ളം                         50 മില്ലി
തയ്യാറാക്കുന്ന വിധം…
1. പാല്‍പൊടി, മൈദ, ബേക്കിങ് പൗഡര്‍ , നെയ്യ്, പാല് എന്നിവ ചേര്‍ത്ത് മയമുള്ള ഒരു മാവ് തയ്യാറാക്കുക.
2. ഇതു നല്ലതുപോലെ കുഴച്ചശേഷം 20 ചെറിയ ഉരുളകള്‍ ഇതില്‍നിന്നും ഉരുട്ടുക.
3. ഇത് നെയ്യില്‍ കരിയാതെ വറുത്തുകോരുക.
4. പഞ്ചസാരപ്പാനി തയ്യാറാക്കി അരികില്‍വച്ചിട്ട് വറുത്തുകോരുന്ന ഓരോന്നും പാനിയിലിടുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News