കുട്ടികൾക്ക് നൽകാം ഹെൽത്തി ചീര കട്‌ലറ്റ്

പോഷക സമൃദ്ധമായ ഇലയാണ് ചീര. ചായക്കൊപ്പം കുട്ടികൾക്ക് ചീര കട്‌ലറ്റ് നല്കിയാലോ.. റെസിപ്പി നോക്കൂ..
.
ആവശ്യമായ ചേരുവകൾ

1.എണ്ണ – പാകത്തിന്
2.സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്
ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
പച്ചമുളക് പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂൺ
കറിവേപ്പില – കുറച്ച്
3.മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
4.ചീര കഴുകി വാരി പൊടിയായി അരിഞ്ഞത് – മൂന്നു കപ്പ്
5.ഉപ്പ് – പാകത്തിന്
6.ഉരുളക്കിഴങ്ങു വേവിച്ചുടച്ചത് – അരക്കപ്പ്
7.മൈദ – രണ്ടു വലിയ സ്പൂണ്‍
8.റൊട്ടിപ്പൊടി – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം
എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക. ഇതു ബ്രൗൺ നിറമാകുമ്പോൾ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്തു നന്നായി മൂപ്പിച്ചശേഷം ചീര അരിഞ്ഞതും ചേർക്കുക. ചെറുതീയിൽ വച്ച് രണ്ടു മിനിറ്റ് വേവിക്കുക. ഉപ്പു പാകത്തിനാക്കിയ ശേഷം അടുപ്പിൽനിന്നു വാങ്ങി ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചതു ചേർക്കണം.

ഈ മിശ്രിതം നന്നായി യോജിപ്പിച്ചശേഷം ഒരേ വലുപ്പമുള്ള ഉരുളകളാക്കി വയ്ക്കണം. മൈദ അൽപം വെള്ളം ചേർത്തു കട്ടിയായി കലക്കുക. തയാറാക്കിയ ഉരുളകൾ മൈദാമാവിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തുകോരുക. ഗോൾഡൻബ്രൗൺ നിറമാകണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here