Burger: രണ്ടു വയസ്സുകാരന്‍ ഓഡര്‍ ചെയ്തത് 31 ബര്‍ഗര്‍; അമ്മയ്ക്ക് നഷ്ടമായത് ഏഴായിരത്തിലധികം രൂപ

കുഞ്ഞുങ്ങള്‍ കരയാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കുന്നവരാണ് നമ്മള്‍. അവരുടെ വാശിക്കു മുന്നില്‍ പലരും വിട്ടുവീഴ്ച ചെയ്യാറുണ്ട്. പലപ്പോഴും മാതാപിതാക്കള്‍ അറിയാതെ കുട്ടികള്‍ ഫോണെടുത്ത് കളിക്കാറുമുണ്ട്. എന്നാല്‍ അങ്ങനെ അമ്മയറിയാതെ ഫോണെടുത്ത് കളിച്ച രണ്ടു വയസ്സുകാരന്‍ ഓഡര്‍ ചെയ്തത് മക്‌ഡൊണാല്‍സില്‍ നിന്നും 31 ചീസ് ബര്‍ഗറുകളാണ്. ടെക്സാസിലാണ് സംഭവം.

അമ്മ ഫോണ്‍ ലോക്ക് ചെയ്യാന്‍ മറന്നുപോയിരുന്നു. ഈ സമയത്താണ് കൊച്ചുവിരുതന്‍ ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്തത്. 61.58 ഡോളറാണ്( ഏകദേശം 4774 രൂപ) 31 ബര്‍ഗറിനായത്. ഇതിന് പുറമെ 1200 രൂപ ടിപ്സും കൊടുത്തു. ഡെലിവറി ചാര്‍ജ് ഉള്‍പ്പെടെ 91.70 ഡോളര്‍ (7106) രൂപയാണ് അമ്മക്ക് ചെലവായത്.

ഈ സംഭവം കുട്ടിയുടെ അമ്മ കര്‍റാല്‍ട്ടര്‍ തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വിട്ടത്. ചീസ് ബര്‍ഗറുകള്‍ക്ക് സമീപം മകനിരിക്കുന്ന ചിത്രവും അവര്‍ പങ്കുവെച്ചു. ‘എന്റെ കൈയില്‍ മാക്ഡോണാള്‍ഡ്സില്‍ നിന്നുള്ള 31ചീസ് ബര്‍ഗറുണ്ട്. ആര്‍ക്കെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയണം സുഹൃത്തുക്കളെ, എന്തായാലും എന്റെ രണ്ടുവയസുകാരന്‍ ഡോര്‍ ഡാഷില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യാന്‍ പഠിച്ചു എന്നാണ് അവര്‍ ചിത്രത്തോടൊപ്പം അടിക്കുറിപ്പെഴുതിയിരിക്കുന്നത്.

‘സാധാരണയായി മകന്‍ ഫോണ്‍ എടുത്ത് തന്റെ ചിത്രങ്ങള്‍ പകര്‍ത്താറുണ്ട്. അത്രയേ ഞാനും കരുതിയിരുന്നത്. പക്ഷേ ഇത്രയും വലിയ അബദ്ധം സംബന്ധിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ‘ അമ്മ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. വീട്ടിലെത്തിയ ബര്‍ഗര്‍ രണ്ടുവയസുകാരനും അവന്റെ രണ്ടു സഹോദരന്‍മാരും കൂടി കുറേയൊക്കെ കഴിച്ചെന്നും ബാക്കിയുള്ളവ അയല്‍പക്കത്തേക്ക് കൊടുത്തെന്നും അമ്മ പറഞ്ഞു. ഏതായാലും ഇനി മുതല്‍ ഫോണ്‍ ലോക്ക് ചെയ്ത് സൂക്ഷിക്കുമെന്നും ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ സംഭവിക്കാതെ നോക്കുമെന്നും കെല്‍സി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News