രാജ്യമാകെ കോണ്‍ഗ്രസ് തകര്‍ച്ച നേരിടുന്നുവെന്നും, കോണ്‍ഗ്രസ് ഗതികേടിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൂണിത്തുറയില്‍ നടന്ന (LDF)എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
(BJP)ബിജെപിയിലേക്ക് ആളുകളെ അയയ്ക്കുന്ന കേന്ദ്രമായി കോണ്‍ഗ്രസ് മാറി. (UDF)യുഡിഎഫിലെ ഘടക കക്ഷികളെല്ലാം ആശയക്കുഴപ്പത്തിലാണ്. യുഡിഎഫിന്റെ ഭാവിയില്‍ ഘടകകക്ഷികള്‍ അങ്കലാപ്പില്‍ തുടരുകയാണ്. ചില യുഡിഎഫ് നേതാക്കള്‍ക്ക് കേരളത്തിന്റെ നേട്ടങ്ങള്‍ സഹിക്കുന്നില്ല. എന്നാല്‍ കേരളം വികസനത്തിന്റെ കാര്യത്തില്‍ ഏറെ മുന്നോട്ട് പോയെന്നും പിണറായി വിജയന്‍ പറഞ്ഞു.
കേരളം വികസന പ്രവര്‍ത്തനങ്ങളില്‍ ദേശീയ അന്തര്‍ദേശീയ അംഗീകാരം നേടി. സംസ്ഥാനത്ത് എല്ലാവരും സന്തുഷ്ടരാണ്. എന്നാല്‍ ചില യു ഡി എഫ് നേതാക്കള്‍ക്ക് ഈ നേട്ടം സഹിക്കാന്‍ കഴിയുന്നില്ല. യുഡിഎഫ് എല്ലാറ്റിനും തുരങ്കം വയ്ക്കാന്‍ ശ്രമിക്കുകയാണ്.
സര്‍വ്വതലസ്പര്‍ശിയായ സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ സമഗ്ര വികസനമാണ് എല്‍ ഡി എഫ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.