തൃക്കാക്കരയില്‍ വികസനം ചര്‍ച്ച ചെയ്യണം; വികസനം തടയുന്നതിനുള്ള നടപടികളാണ് യു ഡി എഫ് എടുത്തത്: പിണറായി വിജയന്‍|Pinarayi Vijayan

(Thrikkakkara)തൃക്കാക്കരയില്‍ വികസനം ചര്‍ച്ച ചെയ്യണമെന്നും വികസനം തടയുന്നതിനുള്ള നടപടികളാണ് യു ഡി എഫ് എടുത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). പൂണിത്തുറയില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ശ്രദ്ധ പതിഞ്ഞ പ്രദേശമാണ് തൃക്കാക്കര. എന്നാല്‍ കോണ്‍ഗ്രസ് വികസനത്തിന് തുരങ്കം വയ്ക്കുകയാണ്. ഐ ടി രംഗത്ത് 3000 കോടിയുടെ വികസനം കൊച്ചിയിലേക്ക് എത്തുന്നു. ഐ ടി വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ വന്‍ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും കേരളത്തിന്റെ ഐ ടി മേഖല വന്‍ കുതിപ്പിന് തയ്യാറെടുക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

രാജ്യമാകെ കോണ്‍ഗ്രസ് തകര്‍ച്ച നേരിടുന്നുവെന്നും, കോണ്‍ഗ്രസ് ഗതികേടിലാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ബിജെപിയിലേക്ക് ആളുകളെ അയയ്ക്കുന്ന കേന്ദ്രമായി കോണ്‍ഗ്രസ് മാറി. യുഡിഎഫിലെ ഘടക കക്ഷികളെല്ലാം ആശയക്കുഴപ്പത്തിലാണ്. യുഡിഎഫിന്റെ ഭാവിയില്‍ ഘടകകക്ഷികള്‍ അങ്കലാപ്പില്‍ തുടരുകയാണ്. ചില യുഡിഎഫ് നേതാക്കള്‍ക്ക് കേരളത്തിന്റെ നേട്ടങ്ങള്‍ സഹിക്കുന്നില്ല. എന്നാല്‍ കേരളം വികസനത്തിന്റെ കാര്യത്തില്‍ ഏറെ മുന്നോട്ട് പോയെന്നും പിണറായി വിജയന്‍ പറഞ്ഞു.

കേരളം വികസന പ്രവര്‍ത്തനങ്ങളില്‍ ദേശീയ അന്തര്‍ദേശീയ അംഗീകാരം നേടി. സംസ്ഥാനത്ത് എല്ലാവരും സന്തുഷ്ടരാണ്. എന്നാല്‍ ചില യു ഡി എഫ് നേതാക്കള്‍ക്ക് ഈ നേട്ടം സഹിക്കാന്‍ കഴിയുന്നില്ല. യുഡിഎഫ് എല്ലാറ്റിനും തുരങ്കം വയ്ക്കാന്‍ ശ്രമിക്കുകയാണ്.
സര്‍വ്വതലസ്പര്‍ശിയായ സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ സമഗ്ര വികസനമാണ് എല്‍ ഡി എഫ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel