തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചൂടേറി തൃക്കാക്കര|Thrikkakkara

പരസ്യപ്രചാരണം അവസാനിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ തൃക്കാക്കരയില്‍ സ്‌ക്വാഡ് വര്‍ക്കുകള്‍ സജീവമായി തുടരുന്നു. (LDF-UDF)എല്‍ ഡി എഫ് – യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ മണ്ഡല പര്യടനം തുടരുകയാണ്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ റോഡ് ഷോ രാവിലെ നടന്നു.

അനുകൂല കാലാവസ്ഥയില്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള തിരക്കിലാണ് തൃക്കാക്കരയിലെ സ്ഥാനാര്‍ഥികള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ജോ ജോസഫ് രാവിലെ കടവന്ത്രയില്‍ നടന്ന റോഡ് ഷോയില്‍ പങ്കെടുത്തു. നിരവധി പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കാളികളായി.

മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലിക്കും പൊതുയോഗങ്ങള്‍ക്കും ഇന്ന് തുടക്കമായി. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തൃക്കാക്കരയിലെത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് കടവന്ത്ര, പാലാരിവട്ടം മേഖല കേന്ദ്രീകരിച്ച് വീടുകള്‍ കയറിയുളള പ്രചരണത്തിലായിരുന്നു. ഉച്ചയ്ക്ക് ശേഷം തമ്മനം മണ്ഡലത്തിലാണ് പൊതുപര്യടനം. എന്‍ ഡി എ സ്ഥാനാര്‍ഥി എന്‍ രാധാകൃഷ്ണന്‍ വൈറ്റില, വെണ്ണല മേഖലകളില്‍ പര്യടനത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News