ചിങ്ങവനം- ഏറ്റുമാനൂര്‍ ഇരട്ടപ്പാത; റെയില്‍വേയുടെ സുരക്ഷാ പരിശോധന പൂര്‍ത്തിയായി|Railway

ചിങ്ങവനം- ഏറ്റുമാനൂര്‍ ഇരട്ടപ്പാതയില്‍ റെയില്‍വേയുടെ സുരക്ഷാ പരിശോധന പൂര്‍ത്തിയായി. ഏറ്റുമാനൂര്‍ പാറോലിക്കല്‍ മുതല്‍ ചിങ്ങവനം വരെയാണ് പരിശോധന നടത്തിയത്. രണ്ടായരിത്തി മൂന്നിലാണ് ഇതുവഴിയുള്ള പാത ഇരട്ടിപ്പിക്കാനായുള്ള നിര്‍മാണപ്രവര്‍ത്തനം റെയില്‍വേ ആരംഭിച്ചത്. ശനിയാഴ്ച മുതല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കും.

നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നത്. രാവിലെ മുതല്‍ വിവിധ ഘട്ടങ്ങളായി നടന്ന സുരക്ഷാ പരിശോധന വൈകിട്ടാണ് പൂര്‍ത്തിയായത്. പരിശോധനയില്‍ റെയില്‍വേ സുരക്ഷാ കമ്മീഷന്‍ അഭയ് കുമാര്‍ റായ് തൃപ്തി രേഖപ്പെടുത്തി.
രാവിലെ ഉദ്യോഗസ്ഥര്‍ യാത്ര നടത്തി. ഇതിനു പിന്നാലെ ഉച്ചയ്ക്കുശേഷം നാലുമണിക്ക് ബോഗി ഉള്‍പ്പെടുന്ന എന്‍ജിന്‍ ട്രാക്ക് വഴി ഓടിച്ചു. 120 കിലോമീറ്റര്‍ വരെ വേഗതയില്‍ ആണ് ട്രെയിന്‍ ഓടിയത്.

2003ലാണ് റെയില്‍വേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വിവിധ കാരണങ്ങള്‍ കൊണ്ട് ഇഴഞ്ഞുനീങ്ങി പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തിയാണ് ഇതോടെ പൂര്‍ത്തിയായത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ സിഗ്‌നല്‍ സംവിധാനം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഉണ്ട്. ഇവ പൂര്‍ത്തീകരിച്ച് ശനിയാഴ്ച മുതല്‍ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കാനാണ് തീരുമാനം. കോട്ടയം എം പി തോമസ് ചാഴികാടന്‍ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷാ പരിശോധന വിലയിരുത്താനായി എത്തി. ചിങ്ങവനം ഏറ്റുമാനൂര്‍ പാത് പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഇരട്ടപ്പാത നിര്‍മ്മാണം കൂടിയാണ് പൂര്‍ത്തിയാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News