Thrikkakkara:തെരഞ്ഞെടുപ്പ് ചൂടില്‍ തൃക്കാക്കര…

വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്ന സര്‍ക്കാരിന്റെ വികസന വഴികളില്‍ കയ്യാളാകാനായി (Jo Joseph)ജോ ജോസഫും തയ്യാറെടുക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട തൃക്കാക്കരയുടെ വികസന മുരടിപ്പിന് അന്ത്യം കുറിക്കാനാണ് ജോ ജോസഫിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തെരഞ്ഞടുപ്പില്‍ ലക്ഷ്യം വയ്ക്കുന്നത്. പി ടി തോമസ് ഉയര്‍ത്തിയ മുദ്രാവാക്യങ്ങളുടെയും നിലപാടുകളുടെയും തുടര്‍ച്ചക്കായാണ് ഉമാ തോമസ് വോട്ട് ചോദിക്കുന്നത്. തുടക്കം മുതല്‍ എന്ന പോലെ ബി ജെ പി സ്ഥാനാര്‍ത്ഥിയുെട പ്രചരണം ദുര്‍ബലമായി തുടരുന്നു.

(Thrikkakkara)തൃക്കാക്കരയില്‍ ഇനിയുള്ള 8 ദിവസം പെരുമഴയില്ല, പൊരിവെയിലില്ല. നിലക്കാത്ത പോരാട്ടച്ചൂട് മാത്രം. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം ഘട്ട പ്രചരണത്തിന് എത്തിയതോടെ തെരഞ്ഞെടുപ്പാവേശം അതിന്റെ ഉന്നതിയിലെത്തി. സര്‍ക്കാര്‍ ശ്രദ്ധ പതിഞ്ഞ പ്രദേശമാണ് തൃക്കാക്കരയെന്ന് അദ്ദേഹം പറഞ്ഞു. ഇടത് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം പൂണിത്തുറയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോരാട്ടം ചൂട് പിടിക്കുമ്പോള്‍ ഇരു മുന്നണികളും തൃക്കാക്കര കേന്ദ്രീകരിച്ചുള്ള ശക്തമായ പ്രചരണത്തിലാണ്. എല്‍ ഡി എഫ് – യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ മണ്ഡല പര്യടനം തുടരുകയാണ്. പരസ്യപ്രചാരണം അവസാനിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ തൃക്കാക്കരയില്‍ സ്‌ക്വാഡ് വര്‍ക്കുകളും സജീവമായി. തൃക്കാക്കര ഇളക്കിമറിച്ചായിരുന്നു ഡോ ജോ ജോസഫിന്റെ റോഡ് ഷോ. കടവന്ത്രയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് അണിചേര്‍ന്നത്. കവിയും നടനുമായ ബാലചന്ദ്രന്‍ ചുളളിക്കാടും സംവിധായകന്‍ കമലും ഉള്‍പ്പെടെയുളള താരനിരകളാല്‍ സജീവമാണ് എല്‍ഡിഎഫ് ക്യാമ്പ്. സമ്പന്നമായി കോണ്‍ഗ്രസില്‍ നിന്ന് ഇടതുപക്ഷത്തേക്കുള്ള ആളുകളുടെ ഒഴുക്കിനാണ് തൃക്കാക്കര സാക്ഷ്യം വഹിക്കുന്നത്. മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധിയാളുകളാണ് ഇന്ന് സിപിഐഎമ്മിലേക്ക് എത്തിയത്. കോണ്‍ഗ്രസിന്റെ വികസന വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജെഷീനാ നിഷാദ് അടക്കമുള്ളവര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. എറണാകുളം സിപിഐഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ യു.ഡി.എഫ് വിട്ട് എത്തിയവരെ ഷാള്‍ അണിയച്ച് സ്വീകരിച്ചു

തൃക്കാക്കര മണ്ഡലത്തിന്റെ വികസന കാഴ്ചപ്പാട് വിശദീകരിച്ചുള്ള ഇടത് സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ജോ ജോസഫിന്റെ വീഡിയോ ശ്രദ്ധേയമായിരിക്കുകയാണ്. പ്രശസ്ത സിനിമ സംവിധായകന്‍ കമല്‍ ആണ് വീഡിയോ പ്രകാശനം ചെയ്തത്.
എന്താണ് രാഷ്ട്രീയ തെരഞ്ഞെടുപ്പകളില്‍ ചര്‍ച്ചയാകേണ്ടത്? തീര്‍ച്ചയായും അത് രാഷ്ട്രീയം തന്നെയാണ്. നാടിന്റെ ഭാവിയെ കുറിച്ചുള്ള രാഷ്ട്രീയം. രാഷ്ട്രീയമല്ലാത്തതൊക്കെയും തൃക്കാക്കരയില്‍ ചര്‍ച്ചക്ക് നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കൊണ്ട് ചെറുക്കുക എന്നത് തൃക്കാക്കരക്കാരുടെ രാഷ്ട്രീയമാകേണ്ടതുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here