പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ രണ്ടുദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനു തുടക്കമായി|Narendra Modi

പ്രധാനമന്ത്രി (Narendra Modi)നരേന്ദ്രമോഡിയുടെ രണ്ടുദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനു തുടക്കമായി. (Japan)ജപ്പാനിലെ പ്രധാന ബിസിനസ് തലവന്‍മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. നാളെ നടക്കുന്ന ക്വാഡ് ഉച്ചകോടിയിലും പങ്കെടുക്കും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. നരേന്ദ്ര മോദിക്ക് പുറമെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ജപ്പാനില്‍ എത്തിട്ടിയുണ്ട്. ഇന്‍ഡോ പസഫിക് സാമ്പത്തിക ചട്ടക്കൂട് നേതാക്കള്‍ പുറത്തിറക്കി. ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ചക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ജപ്പാനിലെ പ്രധാന ബിസിനസ് തലവന്‍മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. എംഎന്‍സി നിപ്പോണ്‍ ഇലക്ട്രിക് ചെയര്‍മാന്‍ നൊബുഹിറോ എന്‍ഡോയും സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ അഡൈ്വസര്‍ ഒസാമു സുസുക്കിയുമായുമാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. കൂടുതല്‍ നിക്ഷേപത്തിനും വാണിജ്യാവസരങ്ങള്‍ക്കും ജപ്പാന്‍ കമ്പനികളെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു. സാഹചര്യമൊരുങ്ങിയാല്‍ 5 ജി സേവനങ്ങളടക്കം ഇന്ത്യക്ക് ലഭ്യമാക്കുമെന്ന് എന്‍ഇസി ചെര്‍മാന്‍ ഡോ നൊബുഹീറോ എന്‍ഡോ പറഞ്ഞു.

ഇന്ത്യയെ ശാക്തീകരിക്കാനുള്ള മോദിയുടെ ശ്രമങ്ങള്‍ക്ക് ജപ്പാനിലെ കമ്പനികള്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് സുസുക്കി ചെയര്‍മാന്‍ ടൊഷീരോ സുസിക്കി വ്യക്തമാക്കി. ടോക്കിയോയിലെ നാല്‍പതിനായിരത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. നാളെ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി യുക്രെയ്‌നടക്കമുള്ള വിഷയങ്ങളില്‍ മോദി ചര്‍ച്ച നടത്തും.അതെ സമയം തായ്വാനില്‍ ആക്രമണം നടത്തിയാല്‍ സൈനിക ശക്തി ഉപയോഗിക്കുമെന്ന് ചൈനയ്ക്ക് താക്കീത് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News