Thrikkakkara:തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്;എല്‍ഡിഎഫിന് പിന്തുണയുമായി മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ഗ്രേസി ജോസഫ്

(Thrikkakkara)തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പൂര്‍ണ പിന്തുണ അറിയിച്ച് മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും കൊച്ചി കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അംഗവുമായിരുന്ന ഗ്രേസി ജോസഫ്. താന്‍ വികസനത്തിനൊപ്പം നില്‍ക്കുന്നവരെയാണ് പിന്തുണയ്ക്കുന്നത്. മണ്ഡലത്തില്‍ താമസിക്കുന്ന തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ട് ജോ ജോസഫിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുമെന്നും ഗ്രേസി ജോസഫ് അറിയിച്ചു. എളംകുളത്തെ ബന്ധുവീട്ടിലെത്തിയ ജോ ജോസഫിനെ ഗ്രേസി സ്വീകരിച്ച് പിന്തുണ അറിയിച്ചു.

(Congress Candidate)കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2010-15ല്‍ കലൂര്‍ സൗത്തിലും 2015-20ല്‍ കതൃക്കടവിലും ഗ്രേസി ജോസഫ് മത്സരിച്ച് വിജയിച്ചിരുന്നു. മുന്‍ മേയര്‍ സൗമിനി ജെയിനിനെ പിന്തുണച്ചുവെന്ന കാരണത്താല്‍ പാര്‍ട്ടിയില്‍ ഗ്രേസിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ജോ ജോസഫിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് രംഗത്തിറങ്ങുമെന്നും മറ്റുകാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും ഗ്രേസി പറഞ്ഞു.

അതേസമയം, ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടത് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് നേതാക്കളുടെ വാര്‍ത്താ സമ്മേളനം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടന്നു. മുന്‍ കേന്ദ്ര മന്ത്രിയും എഐസിസി അംഗവുമായിരുന്ന കെ വി തോമസ്, മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും നിലവില്‍ ഒഡേപെക് ചെയര്‍മാനുമായ കെപി അനില്‍കുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായിരുന്ന എം ബി മുരളീധരന്‍, രതികുമാര്‍, കോണ്‍ഗ്രസ് നേതാക്കളായിരുന്ന എ ബി സാബു, ഷെറീഫ് മരയ്ക്കാര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നും എന്നാല്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്നും കെ വി തോമസ് പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹന്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News