SFI State Conference: എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് പെരിന്തല്‍മണ്ണയില്‍ തുടക്കം

എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്(SFI State Conference) മലപ്പുറം(Malappuram) പെരിന്തല്‍മണ്ണയില്‍ തുടക്കമായി. പൊതുസമ്മേളന വേദിയായ അഭിമന്യു നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍(P Sreeramakrishnan) പതാക ഉയര്‍ത്തിയതോടെയാണ് 27 വരെ നീളുന്ന 34ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. നാളെ വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) ഉദ്ഘാടനം ചെയ്യും.

അഭിമന്യു മഹാരാജാസ് നഗറായ പെരിന്തല്‍മണ്ണ ഗവ. ബോയ്സ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് പൊതുസമ്മേളനം. 25 മുതല്‍ 27 വരെ ധീരജ് – പി ബിജു നഗറായ ഏലംകുളം ഇഎംഎസ് സമുച്ചയത്തില്‍ വച്ച് പ്രതിനിധി സമ്മേളനം നടക്കും. 452 പ്രതിനിധികളും 85 സംസ്ഥാന കമ്മിറ്റിയംഗങ്ങളുമുള്‍പ്പെടെ 537 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Pinarayi Vijayan: കേരളവികസനത്തിന് തുരങ്കം വെയ്ക്കാന്‍ UDF ശ്രമിക്കുന്നു; മുഖ്യമന്ത്രി

കേരളവികസനത്തിന് തുരങ്കം വെയ്ക്കാന്‍ യുഡിഎഫ്(UDF) ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ചില യുഡിഎഫ് നേതാക്കള്‍ക്ക് കേരളത്തിന്റെ നേട്ടങ്ങള്‍ സഹിക്കുന്നില്ല. വികസനം തടയുന്നതിനുള്ള നടപടികളാണ് യുഡിഎഫ് എടുത്തത്. യുഡിഎഫിന്റെ ഭാവിയില്‍ ഘടകകക്ഷികള്‍ പോലും അങ്കലാപ്പിലാണ്.

കോണ്‍ഗ്രസ്(Congress) രാജ്യമാകെ തകര്‍ച്ചയെ നേരിടുന്നുവെന്നും ബിജെപിയിലേക്ക് ആളുകളെ അയക്കുന്ന കേന്ദ്രമായി കോണ്‍ഗ്രസ് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തില്‍ കേരളം ഏറെ മുന്നോട്ട് പോയി, ദേശീയ അന്തര്‍ദേശീയ അംഗീകാരം നേടി. സര്‍വ്വതലസ്പര്‍ശിയായ സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ സമഗ്ര വികസനമാണ് എല്‍ഡിഎഫ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐടി വികസനത്തിനായി വന്‍ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്, കേരളത്തിന്റെ ഐടി മേഖല വന്‍ കുതിപ്പിന് തയ്യാറെടുക്കുകയാണ്. ഐടി രംഗത്ത് 3000 കോടിയുടെ വികസനം കൊച്ചിയിലേക്ക് എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൂണിത്തുറയില്‍ നടന്ന (LDF)എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News