UAE: ബുര്‍ജീല്‍ ഹോള്‍ഡിങ്സ്; ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പുതിയ സംരഭം പ്രഖ്യാപിച്ച് വിപിഎസ് ഹെല്‍ത്ത്‌കെയര്‍

യുഎഇ(UAE) ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്‌കെയര്‍(VPS Health Care) ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പുതിയ സംരഭം പ്രഖ്യാപിച്ചു. ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തിലാണ് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് എന്ന പുതിയ സംരംഭത്തിന്റെ പ്രഖ്യാപനം. വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ കീഴിലുള്ള പ്രമുഖ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുതിയ കമ്പനിയാകും ഏകോപിപ്പിക്കുക. ഒറ്റസംവിധാനത്തിനു കീഴില്‍ എല്ലാ മേഖലകളിലേയും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സിലൂടെ സാധിക്കുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

യുഎഇ,(UAE) ഒമാന്‍(Oman), ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളിലുള്ള സംരംഭങ്ങളെല്ലാം ഇനി ലോകത്തെ വലിയ ആരോഗ്യ ശൃംഖലകളില്‍ ഒന്നിന്റെ ഭാഗമാകും. ഒറ്റ ജാലകത്തിലൂടെ മുഴുവന്‍ ആരോഗ്യ ആവശ്യങ്ങളും ഇതോടെ സാധ്യമാകുമെന്നും
വളര്‍ച്ചയുടെ അടുത്തഘട്ടത്തിലേക്കുള്ള യാത്രയില്‍ ഈ സംവിധാനമായിരിക്കും സ്ഥാപനത്തിന്റെ അടിത്തറയെന്നും ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ബുര്‍ജീല്‍ ഹോള്‍ഡിങ്സിന് കീഴില്‍ വിവിധ മേഖലകളിലെ അറുപതോളം സ്ഥാപനങ്ങളാണ് ഉണ്ടാവുക. ബുര്‍ജീല്‍ ഹോസ്പിറ്റല്‍സ്, മെഡിയോര്‍ ഹോസ്പിറ്റല്‍സ്, എല്‍എല്‍എച്ച് ഹോസ്പിറ്റല്‍സ്, ലൈഫ് കെയര്‍ ഹോസ്പിറ്റല്‍സ്, തജ്മീല്‍ എന്നിവയെല്ലാം ഈ സംരംഭത്തിനു കീഴിലാകും. യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയാണ് ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി .

വിവിധ സംരംഭങ്ങള്‍ക്കു പുറമെ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് യുഎഇയിലെ ഏറ്റവും വലിയ ഡയഗ്‌നോസ്റ്റിക് ശൃംഖലയുമായി മാറും. 15 വര്‍ഷമായി മധ്യകിഴക്കന്‍ നാടുകളിലേയും വടക്കന്‍ അമേരിക്കയിലേയും ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വിപിഎസ് ഹെല്‍ത്ത്‌കെയര്‍. വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ സേവനങ്ങള്‍ എല്ലായിടത്തും എത്തിക്കുന്നതില്‍ ഇനി ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ആയിരിക്കും ചുക്കാന്‍ പിടിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News