കുട്ടികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളില്‍ പങ്കെടുക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും നിരോധിക്കണം: ഹൈക്കോടതി

കുട്ടികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളില്‍ പങ്കെടുക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും നിരോധിക്കണമെന്ന് ഹൈക്കോടതി(Highcourt). കുട്ടികളെ അരാഷ്ട്രീയവാദം പഠിപ്പിക്കുന്ന പ്രവണത ആശങ്കയുണ്ടാക്കുന്നതാണന്നും ഇത് തടയണമെന്നും കോടതി അഭിപ്രായപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട്(Popular Front) റാലിയില്‍ വിദ്വേഷം പരത്തുന്ന വിധം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന കുട്ടിയുടെ ദൃശ്യം ശ്രദ്ധയില്‍ പെട്ടതായും കോടതി പറഞ്ഞു.
ഏതാനും പോക്‌സോ കേസുകള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ പരാമര്‍ശങ്ങള്‍.

കുട്ടികളെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുപ്പിക്കുന്നതും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിപ്പിക്കുന്നതും ആകര്‍ഷണമായി മാറിയിട്ടുണ്ടന്നും ഇത് എത്രത്തോളം നിയമപരമാണന്നും കോടതി ചോദിച്ചു.കുട്ടികളില്‍ മതവിദ്വേഷം വളര്‍ത്തുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇത് തടയണമെന്നും കോടതി ചൂണ്ടിക്കാട്ടി. ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വേണ്ടത്ര കരുതല്‍ സ്വീകരിക്കാന്‍ ഹൈക്കോടതി പൊലിീസിന് നിര്‍ദേശം നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News