John Brittas M P: ദൈവങ്ങളെ കണ്ടെത്താന്‍ ഇനി പാര്‍ലമെന്റും രാഷ്ട്രപതിഭവനും കുഴിച്ച് തുടങ്ങുമോ?: ജോണ്‍ ബ്രിട്ടാസ് എം പിയുടെ കുറിപ്പ് ശ്രദ്ധേയം

രാജ്യത്തിന്റെ സാമുദായിക മൈത്രി തകര്‍ക്കാന്‍ കൊടുമ്പിരിക്കൊണ്ട ശ്രമങ്ങളാണ് നടക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി(John Brittas M P). നര്‍മ്മത്തില്‍ പൊതിഞ്ഞ വിമര്‍ശനത്തിന് ഡല്‍ഹി പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു, താജ്മഹലും കുത്തബ് മീനാറുമൊക്കെ തര്‍ക്കത്തിന്റെ ഇടങ്ങളായി മാറുന്നു, ദൈവങ്ങളെ കണ്ടെത്താന്‍ ഇനി പാര്‍ലമെന്റും രാഷ്ട്രപതിഭവനും കുഴിച്ച് തുടങ്ങുമോ എന്ന് ജോണ്‍ ബ്രിട്ടാസ് എം പി ചോദിക്കുന്നു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

നമ്മുടെ രാജ്യത്തിന്റെ സാമുദായിക മൈത്രി തകര്‍ക്കാന്‍ കൊടുമ്പിരിക്കൊണ്ട ശ്രമങ്ങളാണ് നടക്കുന്നത്….നര്‍മ്മത്തില്‍ പൊതിഞ്ഞ വിമര്‍ശനത്തിന് ഡല്‍ഹി പോലീസ് ഒരു അധ്യാപകനെ അറസ്റ്റ് ചെയ്തു….
1991ലെ ആരാധനാലയ സംരക്ഷണനിയമത്തെ വെല്ലുവിളിച്ചുകൊണ്ട് ബനാറസിലും മഥുരയിലുമൊക്കെ അവകാശവാദങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് ബഹുമാനവും സ്വീകാര്യതയും കല്പിച്ചു നല്‍കുകയാണ്. താജ്മഹലും കുത്തബ് മീനാറുമൊക്കെ തര്‍ക്കത്തിന്റെ ഇടങ്ങളായി മാറുന്നു… ബ്രിട്ടീഷുകാര്‍ പണിത പാര്‍ലമെന്റിന്റെയും രാഷ്ട്രപതിഭവന്റെയും അടിയില്‍ ദൈവങ്ങളെ കണ്ടെത്താന്‍ എന്തുകൊണ്ട് കുഴിച്ച് നോക്കുന്നില്ല? അതുകൂടി ചെയ്താലേ ചിത്രം പൂര്‍ത്തിയാകൂ…നമ്മുടെ കൊച്ചു കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ഒരു കൊച്ചു ബാലന്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ആരെയും നടുക്കുന്നതാണ്. വെറുപ്പും വിദ്വേഷവും പിഞ്ചു മനസ്സുകളില്‍ പോലും കുത്തിവയ്ക്കുകയാണ്. ഒരു വര്‍ഗീയത മറു വര്‍ഗീയതയെ തീറ്റിപ്പോറ്റുന്നു എന്നതാണ് യാഥാര്‍ത്ഥ്യം…
തെളിഞ്ഞ മനസ്സും നിശ്ചയദാര്‍ഢ്യവും മതനിരപേക്ഷ കാഴ്ച്ചപാടും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഈ ഭീഷണിയെ നമ്മള്‍ പ്രതിരോധിക്കണം..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News