(Samantha)സാമന്തയും (Vijay Devarakonda)വിജയ് ദേവരകൊണ്ടയും സഞ്ചരിച്ച കാര്‍ നദിയിലേക്ക് പതിച്ച് അപകടം. ഷൂട്ടിങ്ങിനിടെയാണ് സംഭവം നടന്നത്. കാശ്മീരില്‍ നടക്കുന്ന ‘ഖുഷി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ‘വളരെ കഠിനമായ’ സ്റ്റണ്ട് രംഗം ഷൂട്ട് ചെയ്യുന്നതിനിടെ വാഹനം ആഴമുള്ള ജലാശയത്തില്‍ പതിക്കുകയായിരുന്നുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉടന്‍ തന്നെ അഭിനേതാക്കള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി.
”സാമന്തയും വിജയും കശ്മീരിലെ പഹല്‍ഗാം പ്രദേശത്ത് ഒരു സ്റ്റണ്ട് സീക്വന്‍സ് നടത്തുന്നതിനിടെ ആണ് സംഭവം. രംഗം വളരെ കഠിനമായിരുന്നു. രണ്ട് അഭിനേതാക്കളും ലിഡര്‍ നദിയുടെ ഇരുവശത്തും കെട്ടിയിരിക്കുന്ന കയറിനു മുകളിലൂടെ വാഹനം ഓടിക്കേണ്ടി വന്നു. നിര്‍ഭാഗ്യവശാല്‍, വാഹനം ആഴത്തിലുള്ള വെള്ളത്തില്‍ വീഴുകയും ഇരുവരുടെയും മുതുകിന് പരിക്കേല്‍ക്കുകയും ചെയ്തു, ”ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഒരു ക്രൂ അംഗം പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ശനിയാഴ്ചയാണ് അപകടമുണ്ടായതെന്നും സാമന്തയും വിജയും ഞായറാഴ്ച ജോലി പുനഃരാരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സാമന്തയും വിജയ് ദേവരകൊണ്ടയും അഭിനയിക്കുന്ന റൊമാന്റിക് ഡ്രാമയാണ് ‘ഖുഷി’. ഇതിന് മുമ്പ് വിഡി 11 എന്ന് പേരിട്ടിരുന്നു. ശിവ നിര്‍വാണയാണ് സംവിധാനം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഈ മാസം ആദ്യം പുറത്തുവിട്ടിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി ഈ വര്‍ഷം ഡിസംബര്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.