Malappuram: പ്രവാസിയെ മര്‍ദിച്ചു കൊന്ന കേസ്; മുഖ്യപ്രതി പിടിയില്‍

പെരിന്തല്‍മണ്ണയില്‍ പ്രവാസിയെ മര്‍ദിച്ചു കൊന്ന കേസിലെ മുഖ്യപ്രതിയായ യഹിയ പിടിയില്‍. പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ നിന്ന് ആണ് ഇയാളെ പിടികൂടിയത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയായാണ് പാലക്കാട് അഗളി സ്വദേശിയായ പ്രവാസി അബ്ദുല്‍ ജലീല്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത് .

ജലീല്‍ ജിദ്ദയില്‍ നിന്ന് സ്വര്‍ണക്കടത്ത് കരിയറായി നാട്ടിലെത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍ . ഇതുമായി ബന്ധപ്പെട്ടാണ് ജലീലിനെ ഒരു സംഘം തട്ടിക്കൊണ്ട് പോയതെന്നും പൊലീസ് പറയുന്നു . കേസിലെ മുഖ്യപ്രതി യഹിയ ഒളിവിലായിരുന്നു. ജലീലിനെ ആശുപത്രിയിലെത്തിച്ച ശേഷം യഹിയ ഒളിവില്‍ പോകുകയായിരുന്നു.

ജലീലിനെ ആശുപത്രിയില്‍ എത്തിച്ച വാഹനം ഉപേക്ഷിച്ച നിലയില്‍ പെരിന്തല്‍മണ്ണ കീഴാറ്റൂരില്‍ നിന്ന് പൊലിസ് കണ്ടെത്തിയിരുന്നു . ഈ ഭാഗത്തെ ഉള്‍പ്പെടെ CCTV ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തി വന്നത്.

കേസില്‍ അറസ്റ്റിലായ അലിമോന്‍, അല്‍ത്താഫ്, റഫീഖ്, അനസ് ബാബു, മണികണ്ഠന്‍ എന്നിവരില്‍ മൂന്നുപേര്‍ മുമ്പും സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും പൊലീസ് പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News