
കാസര്‍ഗോഡ് കാഞ്ഞിരപ്പൊയില്‍ ഗ്രാമത്തെ വിറപ്പിച്ച കള്ളന്‍ അശോകന്‍ പിടിയില്‍. കൊച്ചിയില്‍ നിന്നാണ് അശോകന്‍ പോലീസിന്റെ പിടിയിലായത്. അശോകനെ കാസര്‍കോഡ് പോലീസിന് കൈമാറി. രണ്ട് മാസം മുമ്പ് കാഞ്ഞിരപ്പൊയില്‍ ഗ്രാമത്തില്‍ മോഷണവും അക്രമവും പതിവാക്കി നാട്ടുകാരെ ഭീതിയിലാഴ്ത്തിയാണ് കള്ളന്‍ അശോകനാണ് അപ്രത്യക്ഷനായത്.
കൊച്ചിയിലെത്തിയ കാസര്‍കോഡ് സ്വദേശികള്‍ അശോകന്റെ രൂപസാദൃശ്യമുള്ളയാളെ മറൈന്‍ ഡ്രൈവില്‍ കണ്ടതായി കാസര്‍കോഡ് പോലീസിനെ വിവരമറിയിച്ചു. കാസര്‍കോഡ് പോലീസ് കൊച്ചി സെന്‍ട്രല്‍ പോലീസിന് വിവരം കൈമാറി. തുടര്‍ന്ന് പോലീസെത്തി അശോകനെ പിടികൂടുകയായിരുന്നു.
ചെറുപ്പം മുതല്‍ മോഷണം പതിവാക്കിയ അശോകന്‍ മോഷണത്തിനൊപ്പം അക്രമവും തുടങ്ങിയതോടെയാണ് നാട്ടുകാര്‍ ഭീതിയിലായത്. കവര്‍ച്ചക്കിടെ വീട്ടമ്മയെ ആക്രമിച്ച് പരിക്കേല്‍പിച്ച് കടന്നു കളയുകയായിരുന്നു. ഡോഗ് സ്‌ക്വാഡിനെയും ഡ്രോണുമെല്ലാം ഉപയോഗിച്ച് നാട്ടുകാരും പോലീസും മലമ്പ്രദേശത്തും കാട്ടിലുമെല്ലാം പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here