അബുദാബി ഖാലിദിയയിലെ മലയാളി റെസ്റ്റോറന്റില്‍ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു. 120 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 56 പേരുടെ പരിക്ക് ഗുരുതരമാണ്. മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതായി അബുദാബി പോലീസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.35-ഓടെയാണ് സംഭവം. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
സമീപത്തെ കടകള്‍ക്കും ആറു കെട്ടിടങ്ങള്‍ക്കും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി റെസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൂര്‍ണമായും ഒഴിപ്പിച്ചതായി അബുദാബി പോലീസ് വ്യക്തമാക്കി. സ്‌ഫോടനത്തില്‍ വലിയ ശബ്ദം കേട്ടതായും കനത്ത പുക ഉയര്‍ന്നതായും സമീപവാസികള്‍ പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങളോട് അധികൃതര്‍ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്നും ആശംസിച്ചു. വിവരങ്ങള്‍ക്കായി ഔദ്യോഗികസ്രോതസ്സുകളെ ആശ്രയിക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാനും അധികൃതര്‍ താമസക്കാരോട് അഭ്യര്‍ഥിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.