Thrikkakkara: യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിജെപി ഓഫീസില്‍ എത്തിയത് ധാരണയുടെ ഭാഗം: മന്ത്രി പി രാജീവ്

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബിജെപി ഓഫീസില്‍ എത്തിയത് ഇരു വിഭാഗവും തമ്മിലുള്ള ധാരണയുടെ ഭാഗമാണെന്ന് മന്ത്രി പി രാജീവ്. ഉണ്ടായത് അസാധാരണ നീക്കമാണെന്നും ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിക്കാന്‍ ധാരണയുണ്ടെന്നും മന്ത്രി പറഞ്ഞു.

തൃക്കാക്കര(Thrikkakara) യുഡിഎഫ്(UDF) സ്ഥാനാര്‍ത്ഥി ഉമാ തോമസ്(Uma Thomas) ബിജെപി ഓഫീസിലെത്തിയ ദൃശ്യങ്ങള്‍ കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു. . തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെയുള്ള ഉമയുടെ സന്ദര്‍ശനം വിവാദമായിരുന്നു. സന്ദര്‍ശനം മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

സ്ഥാനാര്‍ത്ഥി ഓഫീസില്‍ നേരിട്ട് എത്തി സഹായമഭ്യര്‍ത്ഥിക്കണം എന്നായിരുന്നു ധാരണ. ഉമ സന്ദര്‍ശിക്കുമ്പോള്‍ കുമ്മനം രാജശേഖരന്‍ ബിജെപി ഓഫീസിലുണ്ടായിരുന്നു. ബിജെപി വോട്ട് യുഡിഎഫിന് മറിക്കുമെന്ന് സൂചനയുണ്ടായിരുന്നു അതാണ് ഇപ്പോള്‍ മന്ത്രി പി രാജീവി കൂടി വ്യക്തമാക്കിയത്.

Thrikkakkara:തൃക്കാക്കരയില്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് കൂടുതല്‍ നേതാക്കള്‍ സിപിഐഎമ്മിലേക്ക്

(Thrikkakkara)തൃക്കാക്കരയില്‍ (Congress)കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് കൂടുതല്‍ നേതാക്കള്‍ സി പി ഐ എമ്മിലേക്ക്. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ജെഷീനാ നിഷാദ് അടക്കമുള്ള പ്രവര്‍ത്തകരാണ് വികസന രാഷ്ട്രീയത്തിന് അനുകൂല നിലപാട് സ്വീകരിച്ചത്. കോണ്‍ഗ്രസ് വര്‍ഗീയ രാഷ്ട്രീയത്തിന് കീഴ്‌പ്പെട്ടെന്ന് സി.പി.ഐ എമ്മില്‍ ചേര്‍ന്നവര്‍ പറഞ്ഞു.

(INTUC)ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി സി എം നിഷാദ്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജെഷീനാ ഉള്‍പ്പെടെ 20 ലധികം പ്രവര്‍ത്തകരാണ് സി പി ഐ എമ്മിലേക്ക് എത്തിയത്. കോണ്‍ഗ്രസിന്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിലും, വര്‍ഗീയ രാഷ്ട്രീയത്തോടുള്ള മൃദു സമീപനം മൂലം മനംമടുത്താണ് സി പി ഐ എമ്മിലേക്ക് എത്തിയതെന്ന് സി.എം നിഷാദ് പറഞ്ഞു.

കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് എത്തിയ നേതാക്കളെ സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത് .
വോട്ടെടുപ്പ് അടുത്തു നില്‍ക്കെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് കൂടുതല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത്. കാക്കനാട് പടമുകളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് വാസിഫ് ഉള്‍പ്പെടയുള്ള നേതാക്കള്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News