Jamsheedh: ജംഷിദിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കി

കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ വടകര റൂറല്‍ എസ്പി ക്ക് പരാതി നല്‍കി. ജംഷിദ് വിദേശത്തേക്ക് പോകാനിരിക്കെയാണ് മരിക്കുന്നതെന്നും സംഭവത്തില്‍ സത്യാവസ്ഥ പുറത്ത് വരണമെന്നും ബന്ധുക്കള്‍ പറഞ്ഞു.

കൂരാച്ചുണ്ട് സ്വദേശി ജംഷിദിനെ ബാഗ്ലൂരില്‍ മരച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് ബന്ധുക്കള്‍ വടകര റൂറല്‍ എസ്പി ക്ക് പരാതി നല്‍കിയത്.

ഈ മാസം 7 ആം തിയ്യതിയാണ് ജംഷിദ് സുഹൃത്തുക്കള്‍ക്കൊപ്പം ബാഗ്ലൂരിലേക്ക് പോയത്. തുടര്‍ന്ന് പത്തിനൊന്നാം തിയ്യതിയാണ് ജംഷിദ് മരണപ്പെട്ടതായി ബന്ധുക്കള്‍ അറിയുന്നത്. സംഭവത്തില്‍ സത്യാവസ്ഥ പുറത്ത് വരണമെന്നും ബന്ധുക്കള്‍ പറഞ്ഞു.

വിശദമായ അന്വേഷണം ആവശ്യപ്പെട് വടകര റൂറല്‍ Sp Dr A ശ്രീനിവാസന് ബന്ധുക്കള്‍ പരാതി നല്‍കി. ആവശ്യമായ എല്ലാ സഹായവും നല്‍കാമെന്ന് എസ്പി അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News