Pinarayi Vijayan: കേരളത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന് ഇന്ന് 77ാം പിറന്നാള്‍

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍. സര്‍ക്കാറിന്റെ അംഗബലം സെഞ്ച്വറിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലാണ് മുഖ്യമന്ത്രി ഇന്ന്. പതിവുപോലെ ഇക്കുറിയും ജന്മദിനത്തില്‍ ആഘോഷങ്ങളോ ചടങ്ങുകളോ ഉണ്ടാകില്ലന്നാണ്

ഔദ്യോഗിക രേഖകളില്‍ മാര്‍ച്ച് 21 ആണ് പിണറായി വിജയന്റെ ജന്മദിനം. അഞ്ച് വര്‍ഷം മുന്‍പ് 2016 മേയ് 25ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നതിന് തലേന്നാളാണ് തന്റെ യഥാര്‍ഥ ജനനത്തീയതി ആദ്യമായി അദ്ദേഹം തുറന്നു പറഞ്ഞത്. 1945 മെയ് 24നാണ് മുഖ്യമന്ത്രി ജനിച്ചത്. 15 വര്‍ഷത്തിലേറെ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചു റെക്കോര്‍ഡിട്ട നേതാവ് ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ ഏക മുഖ്യമന്ത്രിയാണ്.

മുഖ്യമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ നിരവധി നേതാക്കള്‍ രംഗത്തെത്തി ഛിദ്രശക്തികള്‍ക്കെതിരെ കേരളത്തെ ശക്തിപ്പെടുത്താനും രാഷ്ട്രത്തിന്റെ ഐക്യത്തില്‍ സംസ്ഥാനങ്ങളുടെ ശക്തി പ്രകടിപ്പിക്കാനും നിങ്ങള്‍ക്ക് കൂടുതല്‍ ശക്തി ലഭിക്കട്ടെയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആശംസിച്ചു. പ്രിയപ്പെട്ട സഖാവിന് ആശംസകള്‍ എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News