7777 എന്ന കാര്‍ നമ്പര്‍; കോട്ടയത്ത് യുവ വ്യാപാരി മുടക്കിയത് 8.80 ലക്ഷം രൂപ

8.80 ലക്ഷം രൂപ മുടക്കി കാറിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കി യുവ വ്യാപാരി. അയര്‍ക്കുന്നം കുടകശേരില്‍ വല്ല്യേരില്‍ ടോണി വര്‍ക്കിച്ചനാണ് 8.80 ലക്ഷം രൂപ മുടക്കി ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്. ജില്ലയിലെ റെക്കോഡ് തുകയാണ് ഇത്.

കിയ കാര്‍ണിവല്‍ ലിമോസിന്‍ പ്ലസ് മോഡല്‍ കാറിന് കെ എല്‍ 05 എ വൈ 7777 എന്ന നമ്പറാണ് സ്വന്തമാക്കിയത്. ഇയാളുടെ മുന്‍ വാഹ?നങ്ങളായ ജാഗ്വറിനും, കിയാ സെല്‍ടോസിനുമെല്ലാം 7777 എന്ന നമ്പറാണ്. പുതിയ കാറിനും ഇതേ നമ്പര്‍ ബുക്ക് ചെയ്തിരുന്നെങ്കിലും ഇതിനായി ഒരാള്‍ക്കൂടി എത്തിയതോടെ മോട്ടോര്‍ വാഹനവകുപ്പ് ഇ-ലേലം നടത്തി.

45.40 ലക്ഷം രൂപയുടേതാണ് പുതിയ വാഹനം. സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കുമെന്നതിനാല്‍ ഇത് നഷ്ടമായി കണക്കാക്കുന്നില്ലെന്ന് ടോണി പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News