ഹരിയാനയിലും, ഒഡിഷയിലും കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം

ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഹരിയാനയിലും
, ഒഡിഷയിലും കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം. ഹരിയാനയില്‍ പ്രമുഖ നേതാവും എംഎല്‍എയുമായ കുല്‍ദീപ് ബിഷ്‌ണോയി കലാപക്കൊടി ഉയര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനക്കിടെ കുല്‍ദീപിനെ അനുനയിപ്പിക്കാനും എഐസിസി ശ്രമം. അതിനിടെ പ്രതിസന്ധി രൂക്ഷമായതോടെ ഒഡിഷയില്‍ പുതിയ പിസിസി അധ്യക്ഷനെ നിയമിച്ചു

ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേലും, രാജസ്ഥാനില്‍ എംഎല്‍എ ആയിരുന്ന ഗണേഷ് ഗോഗ്രയും രാജി വെച്ചതില്‍ പ്രതിസന്ധിയിലായ കോണ്ഗ്രസിന് കൂടുതല്‍ തലവേദനയാണ് ഹരിയാന കോണ്ഗ്രസിലേ കലാപം. കോണ്ഗ്രസിന്റെ പ്രമുഖ നേതാവും എംഎല്‍എയുമായ കുല്‍ദീപ് ബിഷ്‌ണോയി ബിജോയിലേക്ക് ചേക്കേറുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.. പാര്‍ട്ടി നേതൃത്വ ത്തെ പരസ്യമായി വിമര്‍ശിക്കുകയും മുഖ്യമ മനോഹര്‍ലാല്‍ ഖട്ടറെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഭജന്‍ലാലിന്റെ മകനാണു കുല്‍ദീപ്. അതേ സമയം കുല്‍ദീപിനെ അനുനയിപ്പിക്കാന്‍ എഐസി സി ഭാരവാഹി വിവേക് ബന്‍സലിനെ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനിടെ ഒഡിഷ കോണ്ഗ്രസിലെ പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായി പുതിയ അധ്യക്ഷനെ നിയമിച്ചിട്ടുണ്ട്. നിരഞ്ജന്‍ പട്‌നായിക്കിന് പകരം ശരത് പട്‌നായിക്കിനെയാണ് പിസിസി അധ്യക്ഷനായി നിയമിച്ചത്. നിരഞ്ജനെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യം നേതാക്കള്‍ക്കിടയില്‍ ശക്തമായിരുന്നു. ഇതോടെയാണ് അധ്യക്ഷനെ മാറ്റാനുള്ള തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here