Idukki: മാരക ലഹരി വസ്തുവായ എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍

മാരക ലഹരി വസ്തുവായ എം ഡി എം എ യുമായി രണ്ടു യുവാക്കളെയും ഇവർക്ക് ഇത് എത്തിച്ചു നൽകിയ യുവാവിനെയും രാജാക്കാട് പോലീസ് പിടികൂടി. രാജാക്കാട് പൊന്മുടി ചേലച്ചുവട് താന്നിക്കമറ്റത്തിൽ ടോണി ടോമി ( 22 ), രാജാക്കാട് ചെരിപുറം ശോഭനാലയത്തിൽ ആനന്ദ് സുനിൽ (22), കനകപുഴ കച്ചിറയിൽ ആൽബിൻ ബേബി (24) എന്നിവരെയാണ് പിടികൂടിയത്.

ആനന്ദ്, ടോണി എന്നിവരുടെ കയ്യിൽനിന്നും 20 മില്ലിഗ്രാം വീതം എംഡിഎംഎ പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർക്ക് എംഡിഎംഎ എത്തിച്ചു നൽകിയത് ആൽബിൻ ആണെന്ന വിവരം ലഭിച്ചത്. തുടർന്നാണ് ഇയാളെയും കസ്റ്റഡിയിലെടുത്തത്. ഇടുക്കി ജില്ലയിലേക്ക് ഇത്തരം മാരക ലഹരി വസ്തുക്കൾ എത്തുന്നതിനെ സംബന്ധിച്ചുള്ള വിശദമായ അന്വേഷണവും പോലീസ് നടത്തിവരികയാണ്. എം ഡി എം എയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.

Kasargod: കാസര്‍ഗോഡ് കാഞ്ഞിരപ്പൊയില്‍ ഗ്രാമത്തെ വിറപ്പിച്ച കള്ളന്‍ അശോകന്‍ പിടിയില്‍

കാസര്‍ഗോഡ് കാഞ്ഞിരപ്പൊയില്‍ ഗ്രാമത്തെ വിറപ്പിച്ച കള്ളന്‍ അശോകന്‍ പിടിയില്‍. കൊച്ചിയില്‍ നിന്നാണ് അശോകന്‍ പോലീസിന്റെ പിടിയിലായത്. അശോകനെ കാസര്‍കോഡ് പോലീസിന് കൈമാറി. രണ്ട് മാസം മുമ്പ് കാഞ്ഞിരപ്പൊയില്‍ ഗ്രാമത്തില്‍ മോഷണവും അക്രമവും പതിവാക്കി നാട്ടുകാരെ ഭീതിയിലാഴ്ത്തിയാണ് കള്ളന്‍ അശോകനാണ് അപ്രത്യക്ഷനായത്.

കൊച്ചിയിലെത്തിയ കാസര്‍കോഡ് സ്വദേശികള്‍ അശോകന്റെ രൂപസാദൃശ്യമുള്ളയാളെ മറൈന്‍ ഡ്രൈവില്‍ കണ്ടതായി കാസര്‍കോഡ് പോലീസിനെ വിവരമറിയിച്ചു. കാസര്‍കോഡ് പോലീസ് കൊച്ചി സെന്‍ട്രല്‍ പോലീസിന് വിവരം കൈമാറി. തുടര്‍ന്ന് പോലീസെത്തി അശോകനെ പിടികൂടുകയായിരുന്നു.

ചെറുപ്പം മുതല്‍ മോഷണം പതിവാക്കിയ അശോകന്‍ മോഷണത്തിനൊപ്പം അക്രമവും തുടങ്ങിയതോടെയാണ് നാട്ടുകാര്‍ ഭീതിയിലായത്. കവര്‍ച്ചക്കിടെ വീട്ടമ്മയെ ആക്രമിച്ച് പരിക്കേല്‍പിച്ച് കടന്നു കളയുകയായിരുന്നു. ഡോഗ് സ്‌ക്വാഡിനെയും ഡ്രോണുമെല്ലാം ഉപയോഗിച്ച് നാട്ടുകാരും പോലീസും മലമ്പ്രദേശത്തും കാട്ടിലുമെല്ലാം പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News