കിരണ്‍കുമാറിനെതിരെയുള്ള കേസ് വ്യക്തിക്ക് എതിരെ അല്ല വിധി സമൂഹത്തിന് സന്ദേശമാകണം: പ്രോസിക്യൂഷന്‍

വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെതിരെയുള്ള കേസ് വ്യക്തിക്ക് എതിരെ അല്ലെന്നും വിധി സമൂഹത്തിന് സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍. കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സംഭവത്തിലെ പ്രതി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും നിയമം പാലിക്കാനുള്ള ബാധ്യത പ്രതിക്കുണ്ടെന്നും പറഞ്ഞു.

പ്രതി വിദ്യാസമ്പന്നനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായിട്ടും പ്രാകൃത നടപടിയാണ് ഭാര്യയോട് കാണിച്ചതെന്നും ചൂണ്ടിക്കാട്ടി. നാളെ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രാസിക്യൂഷന്‍ ആവശ്യപ്പെട്ടു. മുഖത്ത് ചവിട്ടിയ പ്രതി എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും ചോദിച്ചു. വിധി രാജ്യം ഉറ്റുനോക്കുന്നതാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും ശിക്ഷ സമൂഹത്തിന് സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

അതേസമയം, താന്‍ തെറ്റ് ചെയ്തില്ലെന്ന് വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാര്‍ കോടതിയില്‍. വിസ്മയയുടേത് ആത്മഹത്യയാണ്. താന്‍ നിരപരാധിയാണെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു. ഇന്ന് കോടതി ശിക്ഷ വിധിക്കാനിരിക്കെയാണ് കിരണ്‍ കോടതിയില്‍ ഇങ്ങനെ പറഞ്ഞത്.അച്ഛന് സുഖമില്ല. അച്ഛന് രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ട്. ഓര്‍മക്കുറവുണ്ട്. അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ശിക്ഷയില്‍ ഇളവ് വേണം. തനിക്ക് പ്രായം കുറവാണെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News