Vismaya: വിസ്മയാ കേസ്; അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം:ഡിവൈഎഫ്‌ഐ

സ്ത്രീധനത്തിന്റെ പേരിലുള്ള വിസ്മയയുടെ മരണത്തില്‍ ശരിയായ നിലയില്‍ അന്വേഷണം നടത്തി ശിക്ഷ ഉറപ്പിച്ച അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കൊല്ലത്തെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണം സാംസ്‌കാരിക കേരളത്തെ ഞെട്ടിപ്പിച്ച വാര്‍ത്തയായിരുന്നു. സ്ത്രീധനം എന്ന സങ്കല്പം തന്നെ നിയമം മൂലം നിരോധിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇത്തരം സംഭവങ്ങള്‍ അപകടകരമായ സന്ദേശമാണ് നല്‍കുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ കൊലപാതകങ്ങളും ആത്മഹത്യയും കൂടിവരുന്ന സാഹചര്യത്തില്‍ ‘സ്ത്രീധന ഭാരത്താല്‍ തൂങ്ങിയാടാനുള്ളതല്ല സ്ത്രീ ജീവിതങ്ങള്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാനത്താകെ ഡിവൈഎഫ്‌ഐ യുവജന ജാഗ്രത സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നു.

ഒരു കുടുംബത്തിലും ഒരു പെണ്‍കുട്ടിയും ഇത്തരം സംഭവങ്ങള്‍ക്ക് ഇനി ഒരിക്കലും ഇരയാക്കപ്പെടാന്‍ പാടില്ല. അതിനായി യുവജനങ്ങളുടെ ശക്തമായ പ്രതിരോധമാണ് ഉയര്‍ന്ന് വരേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News