Recipe:എളുപ്പത്തിലൊരു കിടിലന്‍ ബീറ്റ്‌റൂട്ട് കിച്ചടി

(Beetroot Kichadi)ബീറ്റ്‌റൂട്ട് കിച്ചടി പലരീതിയില്‍ ഉണ്ടാക്കാം. ബീറ്റ്‌റൂട്ട് എണ്ണയില്‍ വഴറ്റിയാണ് ഈ പച്ചടി തയാറാക്കുന്നത്, വേവിച്ച് ചേര്‍ക്കുന്നത് ഇഷ്ടമുള്ളവര്‍ക്ക് അങ്ങനെയും ചേര്‍ക്കാം.

ആവശ്യമായ ചേരുവകള്‍

ബീറ്റ്‌റൂട്ട് – 1
തേങ്ങ – 4-5 ടേബിള്‍ സ്പൂണ്‍
കടുക് – 1 സ്പൂണ്‍ (ചെറുത് )
ജീരകം – 1 സ്പൂണ്‍(ചെറുത്)
പച്ചമുളക് – 2 എരിവ് അനുസരിച്ചു എടുക്കാം
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍
നെയ്യ് – 2 സ്പൂണ്‍
വെളിച്ചെണ്ണ – 2 സ്പൂണ്‍
കറിവേപ്പില – ആവശ്യത്തിന്
തൈര് – 9-10 സ്പൂണ്‍ (ചെറുത് )
കടുക് – 1 സ്പൂണ്‍
ചുവന്ന മുളക് – 1-2

തയാറാക്കുന്ന വിധം

മിക്‌സിയുടെ ജാറില്‍ തേങ്ങ, കടുക്, ജീരകം, പച്ചമുളക് എന്നിവ ചേര്‍ത്തു 3 സ്പൂണ്‍ തൈരും ചേര്‍ത്ത് അരച്ച് എടുക്കുക.
ആവശ്യമെങ്കില്‍ കുറച്ച് വെള്ളം ചേര്‍ത്തു അരയ്ക്കാം.
ബീറ്റ്‌റൂട്ട് തൊലി കളഞ്ഞു കഴുകി ചെറുതായി മുറിച്ചു മിക്‌സിയുടെ ജാറില്‍ ഇട്ട് അരയ്ക്കുക. ശേഷം പാനില്‍ ഒരു സ്പൂണ്‍ നെയ്യും ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്തു അരച്ചു വച്ച ബീറ്റ്‌റൂട്ട് ചേര്‍ത്തു പച്ചരുചി മാറുന്നത് വരെ വഴറ്റുക.

കുറച്ചു മാത്രം വെള്ളം ചേര്‍ത്ത് വേണമെങ്കില്‍ വേവിക്കുക ശേഷം അരച്ച് വെച്ചത് ചേര്‍ത്തു നന്നായി മിക്‌സ് ചെയ്തു ഉപ്പ് പഞ്ചസാര എന്നിവ കൂടെ ചേര്‍ത്തു നല്ലോണം മിക്‌സ് ചെയ്യുക. ശേഷം ഒരു പാനില്‍ വീണ്ടും നെയ്യും എണ്ണയും ഒഴിച്ച് കടുക് ചേര്‍ത്ത് പൊട്ടിവരുമ്പോള്‍ ചുവന്ന മുളക് കറിവേപ്പില എന്നിവ ചേര്‍ത്തു കറിയിലേക്ക് ഒഴിക്കുക.
മിക്‌സിയുടെ ജാറില്‍ അരയ്ക്കാന്‍ പറ്റുന്നില്ലെങ്കില്‍ പ്രഷര്‍ കുക്കറില്‍ ബീറ്റ്‌റൂട്ട് മുറിച്ച് ഇട്ട് കുറച്ചു വെള്ളം ഒഴിച്ച് വേവിച്ച് അരച്ചും ഈ രീതിയില്‍ ഉണ്ടാക്കാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News