Vijay Babu: വിജയ് ബാബു നാട്ടിലെത്തുന്ന കാര്യത്തില്‍ അവ്യക്തത; റെഡ് കോര്‍ണര്‍ നോട്ടീസിനുള്ള നടപടി സ്വീകരിക്കാനനൊരുങ്ങി പൊലീസ്

പീഡനക്കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബു നാട്ടിലെത്തുന്ന കാര്യത്തില്‍ അവ്യക്തത.കൊച്ചിയിലേക്കുള്ള ഇന്നത്തെ വിമാനയാത്രക്കാരുടെ പട്ടികയില്‍ വിജയ് ബാബുവിന്റെ പേരില്ല. 5 മണിയ്ക്ക് ശേഷം റെഡ് കോര്‍ണര്‍ നോട്ടീസിനുള്ള നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.അതേ സമയം മടക്കയാത്രാ ടിക്കറ്റ് കോടതിയില്‍ ഹാജരാക്കി മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനക്കെത്തിക്കാനാണ് വിജയ് ബാബുവിന്റെ നീക്കം.

ഒളിവില്‍ കഴിയുന്ന നടന്‍ വിജയ് ബാബു മടങ്ങിയെത്തണമെന്നും മടക്കയാത്ര ടിക്കറ്റ് ഹാജരാക്കിയാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാമെന്നുമായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.എന്നാല്‍ പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനെത്തുടര്‍ന്ന് ജോര്‍ജിയയില്‍ നിന്നും ദുബായില്‍ തിരിച്ചെത്തിയ വിജയ് ബാബുവിനെ ഇന്ന് വൈകീട്ടോടെ കൊച്ചിയിലെത്തിക്കാനായിരുന്നു പൊലീസ് നീക്കം.വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദായ വിവരം വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ദുബായിലുള്ള ഇന്ത്യന്‍ എംബസിയെ പോലീസ് അറിയിച്ചതായാണ് വിവരം.വിജയ് ബാബു നാട്ടിലെത്തിയാലുടന്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

24 ന് മടങ്ങിയെത്തുമെന്നായിരുന്നു വിജയ് ബാബു നേരത്തെ പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിച്ചിരുന്നത്.എന്നാല്‍ ഇന്ന് കൊച്ചിയിലെത്തുന്ന വിമാനയാത്രക്കാരുടെ പട്ടികയില്‍ വിജയ് ബാബുവിന്റെ പേരില്ലെന്ന് പോലീസ് കണ്ടെത്തി.ഈ സാഹചര്യത്തില്‍ വൈകീട്ടോടെ റെഡ് കോര്‍ണര്‍ നോട്ടീസിനുള്ള നടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു.അതേ സമയം മടക്കയാത്രാ ടിക്കറ്റ് കോടതിയില്‍ ഹാജരാക്കി മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനക്കെത്തിക്കാനാണ് വിജയ് ബാബുവിന്റെ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News