സെല്‍ഫി വീട്ടില്‍ കാണിക്കാന്‍ ഫോണില്ല;ആരാധികയ്ക്ക് സ്‌നേഹ സമ്മാനം നല്‍കി ജയസൂര്യ|Jayasurya

സ്മാര്‍ട് ഫോണില്ലാത്ത തന്റെ ആരാധികയ്ക്ക് തന്നോടൊപ്പമുള്ള സെല്‍ഫി ഫ്രെയിം ചെയ്തു സമ്മാനിച്ചിരിക്കുകയാണ് നടന്‍ ജയസൂര്യ. സംഭവമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പനമ്പള്ളിനഗറിലെ ടോണി ആന്‍ഡ് ഗൈ എന്ന കടയിലെ ഹൗസ്‌ക്ലീനിങ് സ്റ്റാഫ് ആയ പുഷ്പയ്ക്കാണ് ജയസൂര്യയുടെ സര്‍പ്രൈസ് സമ്മാനം ലഭിച്ചത്. ജയസൂര്യയുടെ കടുത്ത ആരാധികയാണ് പുഷ്പ. കടയിലേക്ക് ജയസൂര്യ എത്തുന്നുണ്ടെന്ന് അറിഞ്ഞതുമുതല്‍ പുഷ്പ ആവേശത്തിലായിരുന്നു.

ഇഷ്ടതാരത്തിനെ ഒരുനോക്ക് കാണാന്‍ കാത്തിരിക്കുകയായിരുന്നു പുഷ്പ. തന്റെ ആരാധികയോടൊപ്പം ജയസൂര്യ ഫോണില്‍ ഒരു സെല്‍ഫി പകര്‍ത്തുകയും ചെയ്തു. എന്നാല്‍, തന്റെ പ്രിയപ്പെട്ട നടനെ കണ്ട കാര്യം വീട്ടില്‍ ചെന്ന് പറയാനോ അവരെ സെല്‍ഫി കാണിച്ചുകൊടുക്കാനോ പുഷ്പയുടെ കയ്യില്‍ സ്മാര്‍ട്ട് ഫോണ്‍ ഉണ്ടായിരുന്നില്ല. ഇതറിഞ്ഞ ജയസൂര്യ കടയില്‍ നിന്നും പോകും മുന്‍പ് ഈ സെല്‍ഫി പുഷ്പയ്ക്ക് ഫ്രെയിം ചെയ്തു നല്‍കി. സംഭവമിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ആ സമയം കടയിലുള്ളവരോ പുഷ്പയോ അറിയാതെ ഒപ്പമുണ്ടായിരുന്ന അസിസ്റ്റന്റിനെ പുറത്തുവിട്ടാണ് അദ്ദേഹം ഫ്രെയിം ചെയ്ത ചിത്രം പുഷ്പക്ക് സമ്മാനമായി നല്‍കിയത്. ജയസൂര്യയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം മേരി ആവാസ് സുനോയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരും ശിവദയുമാണ് നായികമാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here