
ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ 144Hz പുതുക്കല്‍ നിരക്കുള്ള എല്‍സിഡി സ്‌ക്രീനുമായി എത്തുമെന്നാണ് വിവരം. ചൈനയില്‍ റെഡ്മി നോട്ട് 11 ടി സീരീസിന്റെ ലോഞ്ചിംഗ് തീയതി അടുത്തിടെയാണ് ഷവോമി പ്രഖ്യാപിച്ചത്. റെഡ്മി നോട്ട് 11 ടി, റെഡ്മി നോട്ട് 11 ടി പ്രോ എന്നിവ മെയ് 24 ന് ചൈനീസ് പ്രാദേശിക സമയം വൈകുന്നേരം 07:00 മണിക്ക് പുറത്തിറക്കും എന്നാണ് ഷവോമി പ്രഖ്യാപിച്ചിരിക്കുന്നത്.
ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ ന്റെ ലോഞ്ച് മെയ് 24 നടക്കുമെന്ന് ഏറ്റവും പുതിയ വെയ്ബോ പോസ്റ്റില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചടങ്ങില്‍ ഷവോമി റെഡ്മി ബഡ്‌സ് 4 പ്രോയും അവതരിപ്പിക്കുമെന്നാണ് വിവരം. റെഡ്മി നോട്ട് 11ടി പ്ലസിന്റെ നിരവധി സവിശേഷതകളും ഷവോമി പങ്കുവെച്ചിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെയ്ബോ പേജ് അനുസരിച്ച്, ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ 144Hz പുതുക്കല്‍ നിരക്കുള്ള എല്‍സിഡി സ്‌ക്രീനുമായി എത്തുമെന്നാണ് വിവരം. ഡിസ്പ്ലേയ്ക്ക് 20.5:9 വീക്ഷണാനുപാതമാണ് ഉണ്ടായിരിക്കുക, ഡിസി ഡിമ്മിംഗ്, ഡോള്‍ബി വിഷന്‍ പിന്തുണ എന്നിവയും ഈ ഫോണിന് ഉണ്ടായിരിക്കും.
ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ല്‍ എന്‍എഫ്‌സി, ബ്ലൂടൂത്ത് 5.3, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയും ഉണ്ടാകും. ഡോള്‍ബി അറ്റ്മോസും ഹൈ-റെസ് ഓഡിയോ സപ്പോര്‍ട്ടും ഉള്ള സ്റ്റീരിയോ സ്പീക്കറുമായാണ് ഫോണ്‍ വരുന്നത്. എംഐയുഐ 13 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 12-ല്‍ ഫോണില്‍ ഈ ഫോണ്‍ പ്രവര്‍ത്തിക്കും. ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ ബില്‍ഡ് ക്വാളിറ്റിയും ഷവോമി വെളിപ്പെടുത്തിയിട്ടുണ്ട്. പൊടി, സ്പ്ലാഷ് റെസിസ്റ്റന്റ് ആണ് ഈ ഫോണ്‍. ദൃഢമായ ഗൊറില്ല ഗ്ലാസ് കവര്‍, ഫോര്‍ കോര്‍ണര്‍ റൈന്‍ഫോഴ്‌സ്‌മെന്റ് പ്രൊട്ടക്ഷന്‍ ഡിസൈന്‍ എന്നിവയ്ക്കായി ഫോണിന് ഐപി53 റേറ്റിംഗ് ഉണ്ടായിരിക്കും. റെഡ്മി നോട്ട് 11ടി പ്രോ+ന്റെ പിന്‍ഭാഗത്തുള്ള ട്രിപ്പിള്‍ ക്യാമറ സജ്ജീകരണത്തിന്റെ ചിത്രങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here