പുതിയ മോഡലിന്റെ വില കുറയ്ക്കാന്‍ തന്ത്രവുമായി ഹ്യുണ്ടായി എത്തുന്നു|Hyundai

ഇന്ത്യയിലെ ഹ്യുണ്ടായുടെ രണ്ടാമത്തെ ഓള്‍-ഇലക്ട്രിക് മോഡലായിരിക്കും അയോണിക് 5. ഈ വര്‍ഷാവസാനം ഇത് പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. വാഹനത്തെ പൂര്‍ണമായും ഇറക്കുമതി ചെയ്യാനായിരുന്നു നേരത്തെ കമ്പനിയുടെ പദ്ധതി. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അയോണിക് 5 നെ ഇന്ത്യയില്‍ അസംബിള്‍ ചെയ്ത് വിപണിയിലെത്തിക്കാനാണ് ഹ്യുണ്ടായിയുടെ പുതിയ നീക്കം. വില കുറയ്ക്കുന്നതിന്റെ ഭാഗമായി ഘടകങ്ങളായി ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്തു വില്‍ക്കും എന്നാണ് ഓട്ടോ കാര് ഇന്ത്യയെ ഉദ്ദരിച്ച് ടീം ബിഎച്ച്പി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Hyundai Venue N Line : ഹ്യുണ്ടായി വെന്യു എന്‍ ലൈന്‍ വീണ്ടും പരീക്ഷണത്തില്‍

അമ്പതുലക്ഷത്തില്‍ താഴെയായിരിക്കും ഈ ഹ്യുണ്ടേയ് ഇലക്ട്രിക് കാറിന്റെ വില. ബിയോണ്‍ഡ് മൊബിലിറ്റി സ്ട്രാറ്റജിയുടെ ഭാഗമായി ഹ്യുണ്ടേയ് പുറത്തിറക്കുന്ന ആദ്യവാഹനമാണ് അയോണിക് 5. ആറ് ഇലക്ട്രിക് മോഡലുകള്‍ 2028 നുള്ളില്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാനാണ് ബിയോണ്‍ഡ് മൊബിലിറ്റി സ്ട്രാറ്റജി എന്ന പദ്ധതി ഹ്യുണ്ടായിയ് ആവിഷ്‌കരിച്ചത്. 2022 ലെ വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ കാറാണ് അയോണിക് 5. കിയ ഇവി 6 വിപണിയില്‍ എത്തിച്ചത് ശേഷമായിരിക്കും അയോണിക് 5 എത്തുക.

ഹ്യുണ്ടായിയുടെ ഇലക്ട്രിക്-ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്ഫോം (ഇ-ജിഎംപി) അടിസ്ഥാനമാക്കിയാണ് അയോണിക് 5 നിര്‍മ്മിച്ചിരിക്കുന്നത്. ആഗോളതലത്തില്‍, കാറിന് രണ്ട് ബാറ്ററി ഓപ്ഷനുകളുണ്ട്. 58 kWh, 72.6 kWh, 480 കിലോമീറ്റര്‍ വരെ റേഞ്ച് (WLTP സൈക്കിള്‍) വാഗ്ദാനം ചെയ്യുന്നു. 165 ബിഎച്ച്പിയും 350 എന്‍എം ഉല്‍പ്പാദനവുമുള്ള ഒരൊറ്റ ഇലക്ട്രിക് മോട്ടോറാണ് അടിസ്ഥാന പതിപ്പിന് കരുത്ത് പകരുന്നത്. ഡ്യുവല്‍-മോട്ടോര്‍ പതിപ്പ് 298 ബിഎച്ച്പിയും 605 എന്‍എമ്മും പായ്ക്ക് ചെയ്യുന്നു, വെറും 5.2 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് പറയപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News