Summit: ഇന്തോ-പസഫിക് സമുദ്ര സുരക്ഷ; കൂട്ടായി നീങ്ങാന്‍ ക്വാഡ് ഉച്ചകോടിയില്‍ ധാരണ

ഇന്തോ-പസഫിക് സമുദ്ര സുരക്ഷയില്‍ കുട്ടായി നീങ്ങാന്‍ ടോക്കിയോയില്‍ ചേര്‍ന്ന ക്വാഡ് ഉച്ചകോടിയില്‍ ധാരണ. സംയുക്ത സൈനിക പരിശീലനങ്ങള്‍ കൂട്ടാനും ക്വാഡ് സഖ്യത്തിനിടയില്‍ ബന്ധം കൂടുതല്‍ ദൃഢമാക്കാനും ഉച്ചകോടിയില്‍ ധാരണയായി.. ഇന്തോ-പസഫിക് മേഖലയിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്തോ-പസഫിക് വ്യാപാര സഹകരണം ശക്തിപ്പെടുത്താനുള്ള ഐ.പി.ഇല്‍എഫ് കരാറിനും ഇന്നലെ ഒപ്പുവെച്ചിരുന്നു.

റഷ്യു-യുക്രൈയിന്‍ യുദ്ധത്തിന് പിന്നാലെ ചേര്‍ന്ന നിര്‍ണായക ക്വാഡ് ഉച്ചകോടിയില്‍ ഇന്തോ-പസഫിക് മേഖലയിലെ സമുദ്രസുരക്ഷ പ്രധാന ചര്‍ച്ചാവിഷയമായി. മേഖലയില്‍ ക്വാഡ് രാജ്യങ്ങള്‍ സഹകരണം ശക്തിപ്പെടുത്തി മുന്നോട്ടുപോകും. സമുദ്രമേഖലയിലെ അട്ടിമറികളെ കൂട്ടായി നേരിടാനും ഉച്ചകോടിയില്‍ ധാരണയായി. ചൈനക്കെതിരെയുള്ള നീക്കം ശക്തിപ്പടുത്താന്‍ കൂടിയാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള ക്വാഡ് ഉച്ചകോടിയുടെ ലക്ഷ്യം.

വിവര സങ്കേതികവിദ്യ, വിതരണ ശൃംഖല,, പാരമ്പര്യേതര ഊര്‍ജം, ഡിജിറ്റല്‍ വ്യാപാരം, അതിജീവനശേഷിയുള്ള സമ്പദ്വ്യവസ്ഥ തുടങ്ങിയവയിലെ സഹകരണം ശക്തിപ്പെടുത്താനും ഉച്ചകോടിയില്‍ ധാരണയായി. കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടാനും ക്വാഡ് രാജ്യങ്ങള്‍ യോജിച്ച് നില്‍ക്കും. ക്വാഡ് ഉച്ചകോടില്‍ ഇന്ത്യ-അമേരിക്ക,-ഓസ്‌ട്രോലിയ- ജപ്പാന്‍ രാജ്യങ്ങള്‍ക്കിടയിലെ സഹകരണം കൂടുതല്‍ ദൃഢമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉച്ചക്കോടിക്ക് ശേഷം മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും കൂടിക്കാഴ്ച നടത്തി.

ഇന്ത്യ-അമേരിക്ക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും ഇന്ത്യയിലെ അമേരിക്കന്‍ നിക്ഷേപം കൂട്ടുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. ഇന്നലെ ഇന്തോ-പസഫിക് മേഖലയിലെ 13 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഇന്തോ-പസഫിക് സാമ്പത്തിക സഹകരണ കരാറില്‍ ഇന്ത്യ ഒപ്പുവെച്ചിരുന്നു. ബ്രിക്‌സ് കൂട്ടായ്മക്കെതിരെയുള്ള അമേരിക്കന്‍ നീക്കമാണ് ഐ.പി.ഇ.എഫ് കൂട്ടുകെട്ട്. കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന് ക്വാഡ് ഉച്ചകോടിയില്‍ എല്ലാ രാഷ്ട്രങ്ങളും അഭിപ്രായപ്പെട്ടു. കൊവിഡ് പ്രതിരോധത്തില്‍ യോജിച്ച് നീങ്ങാനും ധാരണയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News