Recipe:തേങ്ങ അരച്ച നല്ല നാടന്‍ ഞണ്ട് കറി|Crab Curry

ചോറിനും ചപ്പാത്തിയ്ക്കുമൊപ്പം ഒരുപോലെ സ്വാദോടെ കൂട്ടാം കിടിലന്‍ ഞണ്ട് കറി(Crab Curry). ഇത് എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1. ഞണ്ട് – 1 കിലോഗ്രാം
2. വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
3. പെരുംജീരകം 1 ടീസ്പൂണ്‍
4. നല്ല ജീരകം- 1 ടീസ്പൂണ്‍
5. കുരുമുളക് – 1 ടേബിള്‍സ്പൂണ്‍
6. പച്ചമുളക് – 2 എണ്ണം
7. ഇടത്തരം സവാള – 1 ( അരിഞ്ഞത് )
8. ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 ടേബിള്‍സ്പൂണ്‍
9. വലിയ തക്കാളി – 1 ( അരിഞ്ഞത് )
10. കാശ്മീരി മുളകുപൊടി – ഒന്നര ടീസ്പൂണ്‍
11. മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
12. മല്ലിപ്പൊടി – 1 ടേബിള്‍സ്പൂണ്‍
13. ചിരവിയ തേങ്ങാ – അര കപ്പ്
14. അണ്ടിപ്പരിപ്പ് – 3-4

താളിക്കാന്‍ ആവശ്യമുള്ള ചേരുവകള്‍

1. വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
2. കടുക് – 1 ടീസ്പൂണ്‍
3. വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
4. ചെറിയ ഉള്ളി അരിഞ്ഞത് – 2 ടേബിള്‍സ്പൂണ്‍
5. കറിവേപ്പില – ഒരുപിടി
തയാറാക്കുന്ന വിധം

• ഒരു പാനില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് പെരുംജീരകം, നല്ല ജീരകം, കുരുമുളക് എന്നിവ ഇട്ട് വഴറ്റുക. അതിനു ശേഷം സവാള അരിഞ്ഞതും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും തക്കാളിയും കൂടി എണ്ണ തെളിയുന്നതു വരെ വഴറ്റുക. എണ്ണ തെളിഞ്ഞാല്‍ മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് നന്നായി വഴറ്റുക. അവസാനം തേങ്ങ ചിരവിയതും കൂടി ഇട്ട് കുറച്ചു സമയം കൂടി വഴറ്റി തീ ഓഫ് ചെയ്യുക. ചൂടാറുമ്പോള്‍ അണ്ടിപ്പരിപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി അരയ്ക്കുക.

• അരച്ച മിശ്രിതം ഒരു ചട്ടിയിലേക്കു ഒഴിക്കുക. കുറച്ചു വെള്ളം കൂടി ഒഴിച്ച് ഇത് തിളക്കുമ്പോള്‍ വൃത്തിയാക്കിയ ഞണ്ട് ഇട്ട് നല്ലതുപോലെ തിളപ്പിച്ച് വെന്ത ശേഷം വാങ്ങി വയ്ക്കുക.
• ഇനി ഇതിലേക്ക് താളിക്കാനായി ഒരു പാനില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇടുക. കടുക് പൊട്ടിക്കഴിഞ്ഞാല്‍ അരിഞ്ഞു വച്ച വെളുത്തുള്ളിയും ചെറിയ ഉള്ളിയും കറിവേപ്പിലയും ഇട്ടു നല്ലതുപോലെ വഴറ്റി കറിയിലേക്കു ഇട്ട് കൊടുക്കുക. സ്വാദിഷ്ടമായ ഞണ്ട് കറി തയാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here