Movie Release:സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികള്‍ പ്രമേയമാകുന്ന ‘ക്രമം’ നാളെ എത്തുന്നു

(Cyber)സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികളെ തുറന്നു കാട്ടുന്ന ‘ക്രമം’ നാളെ തിയേറ്ററുകളില്‍ എത്തുന്നു. അര്‍ജുന്‍ ദാസ് നായകനായ റാന്‍ഡം നമ്പേഴ്‌സ് എന്ന ഷോര്‍ട് മൂവി യുടെ റീമേക്കാണ് ‘ക്രമം’. മാള്‍ ഓഫ് ട്രാവന്‍കൂറിലെ കാര്‍ണിവല്‍ സിനിമാസില്‍ രാവിലെ പത്ത് മണിക്കാണ് ഷോ നടക്കുക. ഒറ്റ ഷോ മാത്രമാണ് തിയേറ്ററില്‍ ഉള്ളത്. യുട്യൂബില്‍ ചിത്രം പിന്നീട് റിലീസ് ചെയ്യും. ചിത്രം സംവിധാനം ചെയ്യുന്നത് കെ കെ യാണ്.

ജിത്തു ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിച്ച് വിശാല്‍ സംഗീതം നല്‍കുന്ന ഷോര്‍ട്ട് മൂവിയില്‍ അമര്‍ നാഥ് , ഖല്‍ഫാന്‍, മേഘ പദ്മകുമാര്‍ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രീ മെന്‍ പിക്ചര്‍സിന്റെ ന്റെ ബാനറില്‍ വൈദര്‍ശ് ഹരിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. പ്രീമിയര്‍ പദ്മിനി ചാനലില്‍ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News