ആത്മഹത്യയുടെ വക്കില്‍ നിന്നും ജീവിതം തിരിച്ചുപിടിച്ച് പൊലീസായ നൗജിഷയെ അറിയണം…

ആത്മഹത്യയുടെ വക്കില്‍ നിന്നും ജീവിതം തിരിച്ചുപിടിച്ച നൗജിഷ എന്ന പെണ്‍കുട്ടി ഇന്ന് സ്വന്തം കാലില്‍ നില്‍ക്കുന്ന ഒരു പൊലീസ്(Police) ഓഫീസറാണ്. തൃശൂരില്‍(Thrissur) നടന്ന പാസിംഗ് ഔട്ട് പരേഡിന് വന്ന മകനെ ചേര്‍ത്ത് നിര്‍ത്തുന്ന നൗജിഷയുടെ കാഴ്ച കണ്ണ് നിറയെ നമ്മള്‍ കണ്ടത്
വിസ്മയ വിധി(Vismaya Verdict) വന്ന ഇതേ ദിനം തന്നെയാണ്. കാറിനും ആഭരണത്തിനും വേണ്ടി പെണ്‍കുട്ടികളെ സ്വന്തമാക്കുന്നവരുള്ള നാട്ടില്‍ ഏവര്‍ക്കും റോള്‍മോഡലായി മാറിയിരിക്കുകയാണ് നൗജിഷ എന്ന കരുത്തയായ പെണ്‍ഹൃദയം. തന്റെ മകനെ നെഞ്ചോട് ചേര്‍ത്ത് സന്തോഷത്താല്‍ മതിമറക്കുന്ന നൗജിഷയുടെ വീഡിയോ ഏവരും ഏറ്റെടുത്തിരിക്കുകയാണ്.

വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലെ പീഡനം സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച പെണ്‍കുട്ടിയാണ് നൗജിഷ. എടുത്ത് ചാടാന്‍ പോയ കിണറിന്റെ ആഴം പേടിച്ച് പിന്തിരിഞ്ഞു നടന്നവള്‍. പേരാമ്പ്രക്കാരിയായ എം സി എ ബിരുദധാരിയായ നൗജിഷ കടന്നു വന്ന വഴികളെക്കുറിച്ച്, പ്രാദേശികമായ പരിചയം വെച്ച് ഏകദേശ ധാരണ ഉണ്ട്. ആത്മഹത്യയിലും നല്ലത് ജീവിച്ച് കാണിക്കുക എന്നതാണ് എന്ന് മറ്റുള്ളവര്‍ക്ക് സ്വന്തം ജീവിതം കൊണ്ട് കാണിച്ച് കൊടുത്ത റോള്‍ മോഡല്‍ തന്നെയാണ് നൗജിഷ ! മരണത്തെ കുറിച്ച് ആലോചിക്കാന്‍ കാരണമായ ബന്ധം ഒഴിവാക്കി പഠിച്ചു സ്വന്തം കാലില്‍ നില്‍ക്കാന്‍ ജോലിക്ക് ശ്രമിച്ചവള്‍. മകനെയും കൊണ്ട് തിരികെ വന്നു psc കൊച്ചിംഗിന് പോയ നൗജിഷയെയും അധികപ്രസംഗി എന്ന് പറഞ്ഞവര്‍ ഉണ്ടാവും. അവര്‍ക്കുള്ള മറുപടി പ്രവര്‍ത്തിയിലൂടെ കാണിച്ച് കൊടുത്ത മിടുക്കിയാണവള്‍. പാസിംഗ് ഔട്ട് പരേഡിന് വന്ന മകനെ ചേര്‍ത്ത് നിര്‍ത്തുന്ന ഈ കാഴ്ച കണ്ണ് നിറയെ നമ്മള്‍ കാണേണ്ടത് വിസ്മയ വിധി വന്ന ഇന്ന് തന്നെയാണ്. കാറിനും ആഭരണത്തിനും വേണ്ടി പെണ്‍കുട്ടികളെ സ്വന്തം ആക്കുന്നവര്‍ ഉള്ള നാട്ടില്‍ , അവരുടെ ലക്ഷ്യം നടപ്പാക്കാതെ ആവുമ്പോള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോള്‍ ഇറങ്ങി നടന്നു സ്വന്തം കാലില്‍ നില്‍ക്കാന്‍ വഴികള്‍ ഉണ്ടെന്ന് ജീവിതം കൊണ്ട് കാണിച്ചതിന് ആദരവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News