പോത്തൻകോട് ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം പോത്തൻകോടിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. പോത്തൻകോട് തെറ്റിച്ചിറ സ്വദേശി ഷെർലിയാണ് മരണപ്പെട്ടത്.

ഷെർലിയുടെ ഭർത്താവ് വിജയകുമാറിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ പോത്തൻകോട് ജംഗ്ഷനിലായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ടിപ്പർ ഓവർ ടേക്ക് ചെയ്യവേ സ്ക്കൂട്ടറിലിടിച്ച് കയറുകയായിരുന്നു. വണ്ടിക്കടിയിൽപ്പെട്ടവീട്ടമ്മയെ ഏറെ ദൂരം വലിച്ചിഴച്ച് മുന്നോട്ടു പോയ ശേഷംമാണ് വാഹനം നിന്നത്. വണ്ടിക്കടിയിൽപ്പെട്ട ഷെർളി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പോത്തൻകോട് പൊലീസ് എത്തി ടിപ്പർ ലോറി കസ്റ്റഡിയിൽ എടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News