John Brittas MP:’വിവാഹമല്ല വിദ്യാഭ്യാസവും ജോലിയുമാണ് ഒരു പെണ്‍കുട്ടിക്ക് കൊടുക്കേണ്ട ഏറ്റവും വലിയ ധനം’: ജോണ്‍ ബ്രിട്ടാസ് എം പി

വിസ്മ കേസില്‍ പ്രതി കിരണ്‍ കുമാറിന് ലഭിച്ചത് ഏറ്റവും ഉചിതമായ ശിക്ഷ തന്നെയെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. വിവാഹമല്ല വിദ്യാഭ്യാസവും ജോലിയുമാണ് ഒരു പെണ്‍കുട്ടിക്ക് കൊടുക്കേണ്ട ഏറ്റവും വലിയ ധനം എന്ന തിരിച്ചറിവാണ് വിസ്മയ കേസെന്നും ജോണ്‍ ബ്രിട്ടാസ് എം പി കുറിച്ചു.

ജോണ്‍ ബ്രിട്ടാസ് എം പിയുടെ ഫേസ്ബുക്ക് കുറിപ്പ്

വിസ്മ കേസില്‍ പ്രതി കിരണ്‍ കുമാറിന് ലഭിച്ചത് ഏറ്റവും ഉചിതമായ ശിക്ഷ തന്നെയാണ് .കുറ്റമറ്റ അന്വേഷണവും പൊലീസിന്റെ ജാഗ്രതയും കേസില്‍ നീതി ലഭിക്കുന്നതിന് സഹായകരമായി. പ്രോസിക്യൂഷന്‍ പുലര്‍ത്തിയ ജാഗ്രതയും എടുത്ത് പറയേണ്ടതാണ് . സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ ഉള്ള ശക്തമായ മുന്നറിയിപ്പായി വേണം ഈ കോടതി വിധിയെ കാണുവാന്‍ . കേരളീയ സമൂഹത്തിനും ശക്തമായ മുന്നറിയിപ്പാണ് ഇത്. വിവാഹമല്ല വിദ്യാഭ്യാസവും ജോലിയുമാണ് ഒരു പെണ്‍കുട്ടിക്ക് കൊടുക്കേണ്ട ഏറ്റവും വലിയ ധനം എന്ന തിരിച്ചറിവും

എ എ റഹീമിന്റെ കുറിപ്പ്

വിസ്മയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ എത്രവേഗമാണ് നീതി നിര്‍വഹണം പൂര്‍ത്തിയാക്കിയത്.
പിണറായി സര്‍ക്കാരിന്റെ ഇശ്ചാശക്തിയുടെ വിജയമാണിത്.അങ്ങേയറ്റം മാതൃകാപരം.
സ്ത്രീധനം കേരളത്തിന് ശാപമാണ്..വിസ്മയയുടെ ദാരുണമായ വിയോഗത്തിന് ശേഷം ആ വീട്ടിലെത്തിയപ്പോള്‍ പിതാവും സഹോദരനും പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.
‘ആര്‍ക്കും ഈ ഗതി വരരുത്’…
തീര്‍ച്ചയായും സര്‍ക്കാര്‍ നീക്കം ആ ലക്ഷ്യത്തോടെ തന്നെയായിരുന്നു.പ്രതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് അസാധാരണവും,ശക്തവുമായ നടപടി പ്രാഥമിക ഘട്ടത്തില്‍ തന്നെ സര്‍ക്കാര്‍ ആരംഭിച്ചു.പ്രോസിക്യൂട്ടറെ നിയമിച്ചു.
സമയബന്ധിതമായി കുറ്റപത്രം നല്‍കി.
പഴുതടച്ച നീക്കത്തിലൂടെ അതിവേഗം,പരമാവധി ശിക്ഷ ഉറപ്പാക്കി സംസ്ഥാന സര്‍ക്കാര്‍ മാതൃകാപരമായ ഇടപെടലാണ് നടത്തിയത്.
നിയമ നടപടികള്‍ക്ക് പുറമേ സാമൂഹിക അവബോധവും നമുക്ക് ശക്തിപ്പെടുത്തണം.സ്ത്രീധനം എന്നത് ഏറ്റവും മോശപ്പെട്ട പ്രവണതയാണെന്ന് ആവര്‍ത്തിച്ചു നമ്മള്‍ ജനങ്ങളെ ഓര്‍മ്മപ്പെടുത്തണം.
സ്ത്രീപക്ഷ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News