Uma Thomas; ഉമാ തോമസിൻ്റെ പത്രിക തള്ളണമെന്ന ആവശ്യം; നിരസിച്ച് ഹൈക്കോടതി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിൻ്റെ പത്രിക തള്ളണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച സാഹചര്യത്തിൽഇടപെടാനാവില്ലന്ന് കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഹർജിയായി നൽകാൻ കോടതി നിർദേശിച്ചു.

തൃക്കാക്കരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി.പി.ദിലീപ് നായർ സമർപ്പിച്ച ഹർജിയാണ്
ജസ്റ്റീസ് എൻ.നഗരേഷ് തള്ളിയത് . ഉമാ, അന്തരിച്ച ഭർത്താവും മുൻ എംഎൽഎയുമായ പി. ടി.തോമസിൻ്റ പേരിലുള്ള ബാങ്ക് കുടിശിക അടച്ചിട്ടില്ലന്നും കോർപ്പറേഷൻ പരിധിയിലെ ഭൂമിയുടെ നികുതി കുടിശിക അടച്ചിട്ടില്ലന്നും ചുണ്ടിക്കാട്ടിയായിരുന്നുഹർജി.

റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകിയെങ്കിലും തള്ളിയെന്നും ഹർജിയിൽ ചുണ്ടിക്കാട്ടി. ബാലറ്റ് പേപ്പറിൽ അക്ഷരമാലാക്രമം മറികടന്ന് ഉമയുടെ പേരിന് മുൻഗണന നൽകിയെന്നും ഹർജിയിൽ ബോധിപ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News