Vismaya Case:വിസ്മയ കേസ്;നീതി ഉറപ്പാക്കി കേരളാ പൊലീസ്;ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു

പഴുതടച്ച അന്വേഷണത്തിലൂടെ വിസ്മയ കേസില്‍ നീതി ഉറപ്പാക്കി കേരള പൊലീസ്. മികവുറ്റ അന്വേഷണം കാഴ്ചവെച്ച കേരള പൊലീസ് 80-ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. വിസ്മയ കേസ് വിധിയ്ക്ക് പിന്നാലെ കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പ് ഏറെ ശ്രദ്ധേയമാകുകയാണ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

പൊന്നുപോലെ വളര്‍ത്തി, സമ്പാദ്യമെല്ലാം നല്‍കി വിവാഹം ചെയ്ത് അയക്കുന്ന തങ്ങളുടെ പെണ്‍മക്കള്‍ ഭര്‍തൃകുടുംബത്തില്‍ സ്ത്രീധന പീഢനത്തിന് വിധേയയാകുന്നത് കണ്ണീരോടെ സഹിക്കേണ്ടിവരുകയാണ് പല മാതാപിതാക്കളും.
പഴുതടച്ച അന്വേഷണത്തിലൂടെ 80-ാം ദിവസം കുറ്റപത്രം നല്‍കി വിസ്മയക്ക് നീതി ഉറപ്പാക്കി കേരള പോലീസ്. ദക്ഷിണമേഖല ഐജി ശ്രീമതി. ഹര്‍ഷിത അട്ടല്ലൂരി കജട ന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി. ശ്രീ. പി.രാജ്കുമാറാണ് വിസ്മയ കേസില്‍ അന്വേഷണം നടത്തിയത്. കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുത്ത് 80-ാം ദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം മികവുകാട്ടുകയും ചെയ്തു. വിസ്മയയുടെ മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും കണ്ടെത്തിയ പൊലീസ് സംഘം, പ്രതി കിരണ്‍കുമാറിനെതിരായ പരമാവധി തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചിരുന്നു.
നാലുമാസം നീണ്ട വിചാരണയ്ക്കു ശേഷം, വിസ്മയുടെ ദാരുണാന്ത്യം കഴിഞ്ഞ് 11 മാസം പൂര്‍ത്തിയാകുമ്പോഴാണ് വിധി വരുന്നത്. സ്ത്രീധനത്തിനായുള്ള ഭര്‍ത്താവ് കിരണ്‍കുമാറിന്റെ നിരന്തര പീഡനമായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഇരുപത്തിനാലുകാരി വിസ്മയയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.
വിസ്മയക്ക് നീതി കിട്ടിയതില്‍ കേരള പൊലീസ് അഭിമാനിക്കുന്നു. കിലോക്കണക്കിന് സ്വര്‍ണവും നോട്ടുകെട്ടുകളും മോഹിച്ച് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാര്‍ക്കും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന രക്ഷിതാക്കള്‍ക്കുമുളള ശക്തമായ താക്കീതാണ് വിസ്മയ കേസിലെ കോടതി വിധി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News