Pinarayi: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാളാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാളാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പിണറായിയുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ആശംസിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്.

മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പിറന്നാളാശംസകള്‍ നേര്‍ന്നിരുന്നു. പ്രിയ സഖാവിന് പിറന്നാള്‍ ആശംസകള്‍ നേരുന്നതായും സ്റ്റാലിന്‍ സാമൂഹിക മാധ്യമങ്ങളില്‍ എഴുതിയ ആശംസ സന്ദേശത്തില്‍ കുറിച്ചു. വിഘടിത ശക്തികള്‍ക്കെതിരെ ഉറച്ചുനില്‍ക്കാനും കേരളത്തെ കരുത്തോടെ നയിക്കാനും പിണറായിക്ക് ഇനിയും കഴിയട്ടെ എന്നും സ്റ്റാലിന്‍ സന്ദേശത്തില്‍ പറഞ്ഞു.

അതേസമയം പിറന്നാള്‍ ദിനത്തിലും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലാണ് മുഖ്യമന്ത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News