‘ആണ്ടവര്‍’ നേരിട്ട് പ്രത്യക്ഷപ്പെട്ടപ്പോള്‍; ആരാധകരെ ഞെട്ടിച്ച് സര്‍പ്രൈസുമായി നടന്‍ കമല്‍ഹാസന്‍|Kamal Haasan

പ്രേക്ഷകരെ ആകാംക്ഷയില്‍ നിലനിര്‍ത്തി ‘വിക്രം’ ജൂണ്‍ മൂന്നിന് എത്തുകയാണ്. തന്റെ സൂപ്പര്‍ ഫാന്‍സിന് സര്‍പ്രൈസ് വിസിറ്റുമായി എത്തിയ കമല്‍ഹാസന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കമല്‍ഹാസനെ കുറിച്ചും താരത്തിന്റെ പുതിയ ചിത്രങ്ങളെ കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവയ്ക്കാനെത്തിയ ആരാധകരുടെ മുന്നിലാണ് കമല്‍ഹാസന്റെ മുന്നറിയിപ്പില്ലാതെയുള്ള അപ്രതീക്ഷിതമായ മാസ് എന്‍ട്രി.
താരത്തെ ഒരിക്കലെങ്കിലും നേരിട്ട് കണ്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് താരം എത്തിയത്. തങ്ങളുടെ പ്രിയ താരത്തെ കണ്ട സന്തോഷത്തിലും ഞെട്ടലിലും ആലിംഗനം ചെയ്യുകയും പൊട്ടിക്കരയുകയും ചെയ്യുന്നത് വീഡിയോയിലൂടെ കാണാം. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് സോണി സൗത്ത് മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെ വീഡിയോ പങ്കുവച്ചത്.

‘കമല്‍ ഹാസന്‍ സാറിന്റെ ഒരു വലിയ ഫാന് ആണ് ഞാന്‍’,’ആണ്ടവര്‍ എന്നാല്‍ എനിക്ക് അത്ര ഇഷ്ടമാണ്, കാരണം ആണ്ടവരെ കണ്ടു വളര്‍ന്നവനാണ് ഞാന്‍, ‘ഈ ലോകത്തിലെ തന്നെ ഏറ്റവും ആകര്‍ഷിപ്പിച്ചുട്ടുള്ള ഒരു മനുഷ്യനാണ് ആണ്ടവര്‍’, ‘വിശ്വരൂപം സിനിമയുടെ റിലീസ് ചെന്നൈയില്‍ ബാന്‍ ചെയ്തപ്പോള്‍ ബാംഗ്ലൂര്‍ വരെ പോയി സിനിമ കണ്ട ഒരു വ്യക്തിയാണ് ഞാന്‍’, ‘ഞാന്‍ അദ്ദേഹത്തെ കണ്ടതിനു ശേഷവുമാണ് സിനിമയെ ഇഷ്ടപ്പെടാന്‍ പോലും തുടങ്ങിയത്’, ‘ലോകത്ത് ഇത്രയും അസൂയ തോന്നിയിട്ടുള്ള ഒരു നടന്‍ വേറെ ഇല്ല. എന്തെല്ലാം അറിവാണ് അദ്ദേഹത്തിനുള്ളത്’, ‘എനിക്ക് ആകെ ഉള്ള ഒരു ആഗ്രഹം എങ്ങനെയെങ്കിലും അദ്ദേഹത്തെ ഒരു പ്രാവശ്യമെങ്കിലും കണ്ടാല്‍ മതി എന്നുള്ളതാണ്’. ഇങ്ങനെയെല്ലാമാണ് ആരാധകര്‍ താരത്തെ കുറിച്ച് പറഞ്ഞത്. വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമം ഏറ്റെടുത്തിരിക്കുകയാണ്.

ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. ചിത്രം ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സൂര്യയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു. കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News