യുഡിഎഫ് സർക്കാർ ആയിരുന്നെങ്കിൽ കുറ്റാരോപിതൻ നെഞ്ച് വിരിച്ച് നടന്നേനെ; മുഖ്യമന്ത്രി പിണറായി വിജയൻ

യു ഡി എഫ് സർക്കാർ ആയിരുന്നെങ്കിൽ കുറ്റാരോപിതൻ നെഞ്ച് വിരിച്ച് നടന്നേനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കാക്കരയിൽ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ സുരക്ഷക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതുതന്നെയാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിസ്മയ കേസിൽ ഫലപ്രദമായ അന്വേഷണവും ഇടപെടലും നടത്തിയിരുന്നു കേസ് കോടതിയിൽ തെളിയിക്കാനായത് ഫലപ്രദമായ അന്വേഷണത്തിലൂടെയാണെന്നും എല്ലാം കേസുകളിലും സർക്കാർ നിലപാട്
ഇതുതന്നെയാണ് അതിനൊരു ഉദാഹരണമാണ് ഉത്ര കേസ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്ന സമയത്ത് എൽ ഡി എഫ് അല്ല അധികാരത്തിലെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് എല്ലാവർക്കും അറിയാം, എത്ര ഉന്നതനായാലും നിയമ നടപടികളിൽ നിന്നും രക്ഷപെടാനാവില്ല നടി ആക്രമിക്കപ്പെട്ട കേസിൽ ഉന്നതൻ്റെ അറസ്റ്റ് നടന്നത് എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ കേസ് അന്വേഷണത്തിൽ ഈ സർക്കാരിന്റെ കാലത്ത് ഒരു ഇടപെടലും ഉണ്ടായില്ല.. പണ്ട് ഇത്തരം കേസുകളിൽ വെള്ളം ചേർത്ത അനുഭവമുണ്ട്. അത് ഇടത് സർക്കാരിന്റെ ഭരണകാലയളവിൽ നടക്കില്ല..ജിഷയ്ക്കും ഉത്രയ്ക്കും വിസ്മയയ്ക്കും ലഭിച്ച നീതി അതിജീവികയായ നടിക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News