യുഡിഎഫ് ആരുമായും കൂട്ട് കൂടാന്‍ തയ്യാറായിട്ടും കാര്യമില്ല;യു ഡി എഫിന്റെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോയിരിക്കുന്നു:പിണറായി വിജയന്‍|Pinarayi Vijayan

(UDF)യുഡിഎഫ് ആരുമായും കൂട്ട് കൂടാന്‍ തയ്യാറായിട്ടും കാര്യമില്ലെന്നും യു ഡി എഫിന്റെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). തൃക്കാക്കരയില്‍ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ യുഡിഎഫ് കുമ്മനത്തിന്റെ സഹായം തേടിയതുകൊണ്ട് കാര്യമില്ല, ആരുമായും കൂട്ട് കൂടാന്‍ തയ്യാറായിട്ടും കാര്യമില്ല. കാരണം യു ഡി എഫിന്റെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോയിരിക്കുന്നു-പിണറായി വിജയന്‍ പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടത്തിനുള്ള നീക്കം ഗൗരവതരമെന്ന് മുഖ്യമന്ത്രി കണ്‍വെന്‍ഷനില്‍ പറഞ്ഞു. വോട്ട് കച്ചവടത്തിന്റെ സ്വാദറിഞ്ഞ ഒരുപാട് ബി ജെ പി നേതാക്കള്‍ ഉണ്ട്.. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഇത്തരത്തിലുള്ള സമാന നീക്കം നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി യുമായി ഒത്തുകളിക്കാന്‍ കോണ്‍ഗ്രസ് കേരളത്തിലും പലതവണ തയ്യാറായി എന്നാല്‍ ഇതൊക്കെ താത്ക്കാലിക ലാഭമാണ് ലക്ഷ്യംവെക്കുന്നത് ബിജെപി കോണ്‍ഗ്രസ് ഒത്തുകളി ഇപ്പോഴും തുടരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതു പക്ഷത്തിനെതിരെ സകല വലതുപക്ഷ ശക്തികളും ഒന്നിച്ച തെരഞ്ഞെടുപ്പായിരുന്നു 2021 ലേത്,എന്നാല്‍ ജനങ്ങള്‍ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിധിയെഴുതി അങ്ങനെയാണ് 99 സീറ്റോടെ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ഉടന്‍ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുമെന്നും അദ്ദേഹം വേദിയില്‍ പറഞ്ഞു.
അതേസമയം, രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഉള്ള ആക്രമണങ്ങള്‍ പല രീതിയില്‍ നടക്കുന്നുവെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് വളരെ കൂടുതല്‍ പ്രാധാന്യമുണ്ട്. രാജ്യത്ത് സുരക്ഷിത ബോധം കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ വിവിധ ചേരികളില്‍ ആക്കാനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ശ്രമം. ഒരു വിഭാഗത്തിന് നേരെ ഉള്ള ആക്രമണം കൂടുന്നു. ചില ആരാധനാലയങ്ങള്‍ മാറ്റിയെടുക്കാനുള്ള നീക്കങ്ങള്‍ ഉണ്ടാകുന്നു. എല്ലാത്തിനും പിന്നില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ്. രാജ്യത്തിന്റെ പരമോന്നത കോടതി വ്യക്തത വരുത്തിയ കര്യങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന രീതി കാണുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണെന്നും രാജ്യത്തിന്റെ സ്വസ്ഥത തകര്‍ക്കാന്‍, സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മത നിരപേക്ഷത തകര്‍ക്കാന്‍ ഉള്ള ശ്രമങ്ങളെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News