മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി|Mammootty

പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി (Pinarayi Vijayan)പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി(Mammootty). സമൂഹത്തിന്റെ വിവിധ മേഖലകളിലെ നിരവധി പ്രമുഖരാണ് മുഖ്യമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പിറന്നാളാശംസകള്‍ നേര്‍ന്നിരുന്നു. പ്രിയ സഖാവിന് പിറന്നാള്‍ ആശംസകള്‍ നേരുന്നതായും സ്റ്റാലിന്‍ സാമൂഹിക മാധ്യമങ്ങളില്‍ എഴുതിയ ആശംസ സന്ദേശത്തില്‍ കുറിച്ചു. വിഘടിത ശക്തികള്‍ക്കെതിരെ ഉറച്ചുനില്‍ക്കാനും കേരളത്തെ കരുത്തോടെ നയിക്കാനും പിണറായിക്ക് ഇനിയും കഴിയട്ടെ എന്നും സ്റ്റാലിന്‍ സന്ദേശത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. പിറന്നാളാശംസകള്‍ നേര്‍ന്ന അദ്ദേഹം പിണറായിയുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ആശംസിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്.

നടന്‍ മോഹന്‍ലാലും മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍’, മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിനോടൊപ്പം പിണറായി വിജയനൊപ്പമുള്ള ചിത്രവും നടന്‍ പങ്കുവെച്ചിട്ടുണ്ട്.

ആറ് വര്‍ഷം മുമ്പ് പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേദിവസം അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു. അദ്ദേഹം തന്നെ അന്ന് ഈ വിവരം തുറന്ന് പറഞ്ഞിരുന്നു. 1945 മേയ് 24ന് കണ്ണൂരിലെ തലശ്ശേരിയിലെ പിണറായി പഞ്ചായത്തിലാണ് അദ്ദേഹം ജനിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്‌ഐയുടെ പൂര്‍വ്വീക സംഘടനയായ കെഎസ്എഫിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. 1970ല്‍ 26-ാം വയസ്സില്‍ കൂത്തുപറമ്പില്‍ നിന്ന് ജയിച്ച് അദ്ദേഹം നിയമസഭാ അംഗമായി. 2016ല്‍ ധര്‍മ്മടത്ത് നിന്ന് ജയിച്ച് പതിനാലാമത് കേരളാ മുഖ്യമന്ത്രിയായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here